ഇ.സി.ജി.സി ലിമിറ്റഡിൽ 75 ഓഫീസർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20
കേന്ദ്ര സർക്കാർ സ്ഥാപനമായ എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 75 പ്രൊബേഷണറി ഓഫീസർ ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
കാറ്റഗറി :
- എസ്.സി-11
- എസ്.ടി-10
- ഒ.ബി.സി-13
- ഇ.ഡബ്ല്യു.എസ്-7
- ജനറൽ-34
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം.
2022 ഏപ്രിൽ 20 അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം : 21-30 വയസ്സ്.
2022 മാർച്ച് 21 വെച്ചാണ് പ്രായം കണക്കാക്കുന്നത്.
ഉദ്യോഗാർഥികൾ 22.03.1992-നും 21.03.2001-നും ഇടയിൽ ജനിച്ചവരായിരിക്കണം.
രണ്ട് തീയതികളും ഉൾപ്പെടെ.
എസ്.സി./എസ്.ടി വിഭാഗത്തിന് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ ഒബ്ജക്ടീവ് ടെസ്റ്റും ഡിസ്ക്രിപ്റ്റീവ് ടെസ്റ്റും ഉണ്ടായിരിക്കും.
പരീക്ഷയിൽ നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.
മേയ് 29-നായിരിക്കും പരീക്ഷ.
എസ്.സി/എസ്.ടി. വിഭാഗത്തിന് പരീക്ഷയ്ക്ക് മുൻപുള്ള പരിശീലന സൗകര്യം ലഭ്യമാണ്.
അപേക്ഷാഫീസ് : 850 രൂപ.
എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 175 രൂപ.
ഓൺലൈനായി ഫീസടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ecgc.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കുമ്പോൾ ഫോട്ടോ, ഒപ്പ്, ഹാൻഡ് റിട്ടൺ ഡിക്ലറേഷൻ, ഇടതുവിരൽ അടയാളം എന്നിവ അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |