ഭോപാൽ എൻ.ഐ.ടിയിൽ ജൂനിയർ എൻജിനീയർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05
ഭോപാലിലെ മൗലാനാ ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ എൻജിനീയറുടെ അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് അവസരം.
- സിവിൽ -3 (ജനറൽ -2, ഒ.ബി.സി.-1),
- ഇലക്ട്രിക്കൽ -2 (ജനറൽ) എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത : സിവിൽ/ഇലക്ട്രിക്കലിൽ ഫസ്റ്റ് ക്ലാസോടെ ബി.ഇ./ബി.ടെക്/ഡിപ്ലോമ
പ്രായപരിധി : 30 വയസ്സ്.
സംവരണ ഒഴിവുകളിലേക്ക് അതത് വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : ജനറൽ, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി. വിഭാഗക്കാർ 500 രൂപ എസ്.ബി.ഐ. കളക്ട് വഴി അടയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സ്പീഡ് പോസ്റ്റ് രജിസ്റ്റേഡ് പോസ്റ്റായി അയയ്ക്കണം.
വിലാസം :
The Recruitment Cell ,
Maulana Azad National Institute of Technology Bhopal Link Road No.-3,
Near Kali Mata Mandir,
Bhopal – 462003 MP.
വിശദവിവരങ്ങളും അപേക്ഷ www.manit.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |