എൻ.ബി.സി.സിയിൽ 80 ജൂനിയർ എൻജിനീയർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14

ഡൽഹിയിലെ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ 80 ഒഴിവ്.
റഗുലർ നിയമനമായിരിക്കും.
കൂടാതെ ബാക്ക്ലോഗ് ഒഴിവായി ഡെപ്യൂട്ടി ജനറൽ മാനേജർ (സിവിൽ) ഒഴിവുമുണ്ട്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 60
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 20
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദവും 9 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 46 വയസ്സ്.
തിരഞ്ഞെടുപ്പ് :
ജൂനിയർ മാനേജർ തസ്തികയിൽ എഴുത്തുപരീക്ഷയുടെയും ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ് : ജൂനിയർ മാനേജർ തസ്തികയിൽ 500 രൂപയാണ് അപേക്ഷാഫീസ്.
ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ അപേക്ഷാഫീസില്ല.
എസ്.സി./എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nbccindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |