Government JobsJob NotificationsLatest Updates
SACON : റിസർച്ച് ബയോളജിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21
കേന്ദ്ര വനം , പരിസ്ഥിതി മന്ത്രാലയത്തിനുകീഴിൽ കോയമ്പത്തൂരിലുള്ള സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ ഹിസ്റ്ററിയിൽ റിസർച്ച് ബയോളജിസ്റ്റിന്റെ മൂന്ന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ റിസർച്ച് ബയോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : വൈൽഡ് ലൈഫ് ബയോളജി , ഇക്കോളജി , സുവോളജി , എൻവയോൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ പി.ജി.യും രണ്ടുവർഷത്തെ ഗവേഷണ പരിചയവും.
- കുറഞ്ഞത് ഒരു പിയർ റിവ്യൂഡ് പ്രസിദ്ധീകരണം.
- പ്രായപരിധി : 32 വയസ്സ്.
- ഫെലോഷിപ്പ് : 35,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ബയോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- രണ്ട് പ്രോജക്ടുകളിലാണ് അവസരം.
- യോഗ്യത : വൈൽഡ് ലൈഫ് ബയോളജി , ഇക്കോളജി , സുവോളജി , എൻവയോൺമെന്റൽ സയൻസിൽ പി.ജി. ഡിഗ്രി.
- അല്ലെങ്കിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ വൈൽഡ് ലൈഫ് ബയോളജി , സുവോളജി , കൺസർവേഷൻ ബയോളജി , ബയോഡൈവേഴ്സിറ്റി ആൻഡ് കൺസർവേഷൻ , അനിമൽ സയൻസസ് , എൻവയോൺമെന്റ് സയൻസ് , കൺസർവേഷൻ ആൻഡ് അനിമൽ സയൻസ് അനുബന്ധ വിഷയങ്ങളിലൊന്നിൽ പി.ജി. ഡിഗ്രി.
- ഫെലോഷിപ്പ് : 31,000 രൂപയും എച്ച്.ആർ.എ.യും.
വിശദവിവരങ്ങളും അപേക്ഷാഫോമും www.sacon.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഇ-മെയിലായി അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |