Job Notifications10/+2 JobsDefenceGovernment JobsLatest Updates
പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് പ്രതിരോധ മന്ത്രാലയത്തിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05
പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊൽക്കത്തയിലുള്ള എംബാർക്കേഷൻ ആസ്ഥാനത്ത് 13 അവസരം.
തപാൽ വഴി അപേക്ഷിക്കണം.
എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
കൊൽക്കത്തയിലാണ് പരീക്ഷ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടാലി ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : എം.ടി.എസ് വാച്ച്മാൻ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : എം.ടി.എസ് സഫായ്‌വാല
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിലെ ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- ഇന്ത്യൻ കുക്കിങ്ങിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ഹൗസ് കീപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.
- പ്രായം : 18-25 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കായി ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
Commandant
Embarkation Headquarters
246 AJC Bose Road
Alipore
Kolkata 70002
എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |