NCSCM : 104 പ്രോജക്ട് സ്റ്റാഫ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മെന്റിൽ (എൻ.സി.എസ്.സി.എം) വിവിധ പ്രോജക്ടുകളിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.
104 ഒഴിവുണ്ട്.
ഇതിൽ രണ്ട് ഒഴിവ് ലക്ഷദ്വീപിലാണ്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഒരു വർഷമോ പ്രോജക്ട് അവസാനിക്കുന്നതുവരെയോ , ഏതാണോ ആദ്യം അതുവരെയായിരിക്കും നിയമനകാലാവധി.
ആവശ്യമെങ്കിൽ , പ്രകടനം വിലയിരുത്തി നീട്ടിനൽകും.
തസ്തികകൾ :
- പ്രോജക്ട് സയന്റിസ്റ്റ് (I ,II, III) ,
- പ്രോജക്ട് അസോസിയേറ്റ് (I ,II, III) ,
- റിസർച്ച് അസിസ്റ്റന്റ് ,
- ടെക്നിക്കൽ എൻജിനീയർ (II ,IV)
- ടെക്നിക്കൽ അസിസ്റ്റന്റ് (I , IV) ,
- അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് (II , III , IV) ,
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (I) ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ്
യോഗ്യത :
മൾട്ടി ടാസ്കിങ് സ്റ്റാഫിന് പത്താം ക്ലാസാണ് യോഗ്യത.
മറ്റ് തസ്തികകളിലേക്ക് വിവിധ വിഷയങ്ങളിൽ ബിരുദം (എൻജിനീയറിങ് ടെക്നോളജി ഉൾപ്പെടെ) ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം.
പ്രവർത്തനപരിചയവും ഉണ്ടായിരിക്കണം.
പ്രോജക്ട് സയന്റിസ്റ്റ് , പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് പിഎച്ച്.ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം :
- പ്രോജക്ട് അസോസിയേറ്റ് – 45 വയസ്സ്,
- പ്രോജക്ട് സയന്റിസ്റ്റ് 50 വയസ്സ് ,
- റിസർച്ച് അസിസ്റ്റന്റ് -40 വയസ്സ് ,
- ടെക്നിക്കൽ എൻജിനീയർ -50 വയസ്സ് ,
- ടെക്നിക്കൽ അസിസ്റ്റന്റ് -40 വയസ്സ് ,
- അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് – 50 വയസ്സ് ,
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് -40 വയസ്സ് ,
- മൾട്ടി ടാസ്കിങ് സ്റ്റാഫ് -35 വയസ്സ് എന്നിങ്ങനെയാണ് ഉയർന്ന പ്രായപരിധി.
ഒരാൾക്ക് പരമാവധി രണ്ട് തസ്തികകളിലേക്ക് വരെ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ncscm.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |