എൻ.ടി.പി.സിയിൽ 275 എൻജിനീയർ /കെമിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31
എൻ.ടി.പി.സിയിൽ എൻജിനീയർ , കെമിസ്റ്റ് തസ്തികകളിലായി 275 ഒഴിവുണ്ട്.
എക്സ്പീരിയൻസ് പ്രൊഫഷണലുകൾക്കാണ് അവസരം.
എൻജിനീയർമാർക്ക് തെർമൽ പവർ പ്ലാൻറുകളിലും കെമിസ്റ്റുകൾക്ക് സ്റ്റേഷൻസ്/പ്രോജക്ടുകളിലുമാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എൻജിനീയർ ഇലക്‌ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 75
- യോഗ്യത : ഇലക്‌ട്രിക്കൽ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് /ഇലക്‌ട്രിക്കൽ , ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / പവർ സിസ്റ്റംസ് ആൻഡ് ഹൈവോൾട്ടേജ് /പവർ ഇലക്‌ട്രോണിക്‌സ് / പവർ എൻജിനീയറിങ് എന്നിവയിലേതിലെങ്കിലും 60 ശതമാനത്തിൽ കുറയാത്ത എൻജിനീയറിങ് ബിരുദം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 115
- യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജി / പ്രാഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജി . / തെർമൽ /മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ / പവർ എൻജിനീയറിങ് എന്നിവയിലേതിലെങ്കിലും 60 ശതമാനത്തിൽ കുറയാത്ത എൻജിനീയറിങ് ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഇലക്‌ട്രോണിക്‌സ്
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / ഇലക്‌ട്രോണിക്‌സ് ആൻഡ് പവർ/ പവർ ഇലക്‌ട്രോണിക്‌സ് / ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എന്നിവയിലേതിലെങ്കിലും 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഇൻസ്ട്രുമെന്റേഷൻ
- ഒഴിവുകളുടെ എണ്ണം : 30
- യോഗ്യത : ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്‌ട്രോണിക്‌സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിലേതിലെങ്കിലും 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് കെമിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 25
- യോഗ്യത : കെമിസ്ട്രിയിൽ 60 ശതമാനം മാർക്കോടെ എം.എസ്.സി ബിരുദാനന്തരബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.ntpccareers.net എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക.
അപേക്ഷാഫീസ് 300 രൂപയാണ്.
എസ് .സി ./ എസ് .ടി./ ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല .
ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ntpccareers.net എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 31
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |