എൻ.ഐ.എഫ്.ടിയിൽ 190 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31
ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ 190 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
സ്ഥാപനത്തിന്റെ രാജ്യത്തെ വിവിധ ഭാഗങ്ങളിലായുള്ള കാമ്പസുകളിലേക്കാണ് നിയമനം.
നേരിട്ടുള്ള നിയമനമാണ്.
കാറ്റഗറി :
- ജനറൽ -77 ,
- എസ്.സി-27 ,
- എസ്.ടി-14 ,
- ഒ.ബി.സി-53 ,
- ഇ.ഡബ്ല്യു.എസ്-19.
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ പിഎച്ച്.ഡി.യും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി : 40 വയസ്സ്.
31.01.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം : 56,100 രൂപ.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലൂടെയും അധ്യാപനപരിചയ പരിശോധനയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷ ഡെൽഹി , മുംബൈ , ബെംഗളൂരു , ഭുവനേശ്വർ , ഭോപ്പാൽ , ഗുവാഹാട്ടി എന്നിവിടങ്ങളിലായിരിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nift.ac.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷാഫീസ് : 1180 രൂപ.
എസ്.സി / എസ്.ടി / ഭിന്നശേഷി /വനിതകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ അയക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും
Office of Registrar ,
Head Office ,
NIFT Campus ,
Hauz Khas ,
New Delhi – 110016
എന്ന വിലാസത്തിലേക്ക് അയക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 31.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |