നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിൽ 17 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 10
National Institute of Hydrology (NIH) Notification 2021 : ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിൽ
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ,
- സീനിയർ റിസർച്ച് അസിസ്റ്റന്റ് ,
- സെക്ഷൻ ഓഫീസർ ,
- റിസർച്ച് അസിസ്റ്റന്റ് ,
- ലൈബ്രറി ഇൻഫർ മേഷൻ അസിസ്റ്റന്റ് ,
- അസിസ്റ്റന്റ് ,
- സ്റ്റെനോഗ്രാഫർ ,
- ടെക്നീഷ്യൻ ഗ്രേഡ്- II എന്നീ തസ്തികകളിലായി 17 ഒഴിവ്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ , സെക്ഷൻ ഓഫീസർ , അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വഴിയാണ് നിയമനം.
തസ്തിക , ഒഴിവ് , യോഗ്യത , പ്രായം , ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ റിസർച്ച് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ /കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക് അല്ലെങ്കിൽ ഫിസിക്സ് /കെമിസ്ട്രി / മാത്‍സ് / ഹൈഡ്രോളജി / കംപ്യൂട്ടർ ആപ്ലിക്കേഷൻ / എർത്ത് സയൻസിൽ ബിരുദാനന്തര ബിരുദം.
- പ്രായപരിധി : 18-30 വയസ്സ്.
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ /കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ഫിസിക്സ് / കെമിസ്ട്രി /മാത്‍സ് / ഹൈഡ്രോളജി / കംപ്യൂട്ടർ ആപ്ലിക്കേഷൻ / എർത്ത് സയൻസിൽ ബിരുദം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസിൽ ബിരുദം.
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബാച്ചിലർ ബിരുദവും മിനിറ്റിൽ 80 വാക്ക് ടൈപ്പിങ് വേഗവും.
- പ്രായപരിധി : 18-27 വയസ്സ്.
തസ്തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ്- II
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താംക്ലാസ് ജയവും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഐ.ടി.ഐ. അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷി സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 18-27 വയസ്സ്.
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി , എസ്.ടി , ഭിന്നശേഷിക്കാർക്ക് ഫീസില്ല.
അപേക്ഷ അയക്കേണ്ട വിധം
www.nihroorkee.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷാ ഫീസിന്റെ ഡി.ഡി.യും
Senior Administrative Officer ,
National Institute of Hydrology ,
Jaivigyan Bhawan ,
Roorkee 247667 ,
District Haridwar (Uttarakhand)
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 10.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |