Engineering JobsGovernment JobsJob NotificationsLatest Updates
എൻ.ബി.സി.സിയിൽ അസിസ്റ്റന്റ് മാനേജർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04
കേന്ദ്രസർക്കാരിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻ.ബി.സി.സി (ഇന്ത്യ) യിൽ അസിസ്റ്റന്റ് മാനേജർ / സീനിയർ പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികയിൽ ഒമ്പത് ഒഴിവുണ്ട്.
സ്ഥിരം നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
- അസിസ്റ്റന്റ് മാനേജർ (സോഫ്റ്റ്-വെയർ ഡെവലപ്പർ) തസ്തികയിൽ നാല് ഒഴിവാണുള്ളത്.
യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഐ.ടി എന്നിവയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എം.സി.എ.
- സീനിയർ പ്രോജക്ട് എക്സിക്യുട്ടീവ് (ഐ.ടി) തസ്തികയിൽ രണ്ട് ഒഴിവുണ്ട്.
യോഗ്യത : ഐ.ടി. കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ എൻജിനീയറിങ് ബിരുദം.
- അസിസ്റ്റന്റ് മാനേജർ (നിയമം) തസ്തികയിൽ മൂന്ന് ഒഴിവുണ്ട്.
യോഗ്യത : എൽ.എൽ.ബി (50 ശതമാനം മാർക്ക്) എല്ലാ തസ്തികകളിലേക്കും
യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.nbccindia.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |