കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാഡിൽ അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലെ അപ്രൻറീസസ് ട്രെയിനിങ് സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
230 ഒഴിവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
തപാൽ വഴി അപേക്ഷിക്കണം.
മുൻപ് അപ്രൻറീസ് പരിശീലനം നേടിയവർ അപേക്ഷിക്കാൻ യോഗ്യരല്ല.
ഒഴിവുകൾ :
- കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് (കോപ്പ) -20 ,
- ഇലക്ട്രീഷ്യൻ -18 ,
- ഇലക്ട്രോണിക്സ് മെക്കാനിക് -6 ,
- ഫിറ്റർ -13 ,
- മെഷീനിസ്റ്റ് -6 , മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -5 ,
- മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് -5 ,
- ടർണർ -6 ,
- വെൽഡർ ( ഗ്യാസ് ആൻഡ് ഇലക്ട്രിക്) -8 ,
- ഇൻസ്ട്രമെൻറ് മെക്കാനിക് -3 ,
- ഫോണ്ടിമാൻ -1 ,
- ഷിറ്റ് മെറ്റൽ വർക്കർ -1 ,
- ഇലക്ട്രിക്കൽ വൈൻഡർ -5 ,
- കേബിൾ ജോയിൻറർ -2 ,
- സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് -2 ,
- ഇലക്ട്രോ പ്ലേറ്റർ -6 ,
- പ്ലംബർ -6 ,
- ഫർണിച്ചർ ആൻഡ് കാബിനറ്റ് മേക്കർ -7 ,
- മെക്കാനിക് ഡീസൽ -17 ,
- മെക്കാനിക് (മറൈൻ ഡീസൽ) -1 ,
- മറൈൻ എൻജിൻ ഫിറ്റർ -5 ,
- ബുക്ക് ബൈൻഡർ -4 ,
- ടെയ്ലർ (ജനറൽ) -4 ,
- ഷിഫ്റ്റ് (സ്റ്റീൽ) -4 ,
- പൈപ്പ് ഫിറ്റർ – 4 ,
- റിഗ്ഗർ -3 ,
- ഷിഫ്റ്റ് വുഡ് -14 ,
- മെക്കാനിക് കമ്യൂണിക്കേഷൻ എക്വിപ്മെൻറ് മെയിൻറനൻസ് -3 ,
- ഓപ്പറേറ്റർ മെറ്റീരിയൽ ഹാൻഡ്ലിങ് അറ്റ് റോ മെറ്റീരിയൽ ഹാൻഡിങ് പ്ലാൻറ് -3 ,
- ടൂൾ ആൻഡ് ഡൈ മേക്കർ (പ്രസ് ടൂൾസ് , ജിഗ്സ് ആൻഡ് ഫിക് ചേഴ്സ്) -1 ,
- സി.എൻ.സി പ്രോഗ്രാമർ കം ഓപ്പറേറ്റർ -1 ,
- ഡ്രൈവർ കം മെക്കാനിക് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) -2 ,
- പെയിൻറർ (ജനറൽ) -9 ,
- ടിഗ് / മിഗ് വെൽഡർ -4 ,
- പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് -3 ,
- എൻഗ്രേവർ -1 ,
- പെയിൻറർ (മറൈൻ) -2 ,
- മെക്കാനിക് റേഡിയോ ആൻഡ് റഡാർ എയർക്രാഫ്റ്റ് -5 ,
- മെക്കാനിക് (ഇൻസ്ട്രുമെൻറ് എയർക്രാഫ്റ്റ്) -6 ,
- ഇലക്ട്രീഷ്യൻ (എയർക്രാഫ്റ്റ്) -5.
യോഗ്യത :
- മെട്രിക്/ പത്താം പാസായിരിക്കണം.
- ബന്ധപ്പെട്ട ട്രേഡിൽ 65 ശതമാനം മാർക്കോടെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
പ്രൊവിഷണൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പരിഗണിക്കപ്പെടും.
പ്രായപരിധി : 01.01.2021 – ന് 21 വയസ്സ് കവിയരുത്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.
ശാരീരിക യോഗ്യത :
ഉയരം കുറഞ്ഞത് 160 സെൻറിമീറ്ററും കുറഞ്ഞത് 45 കിലോ ശരീരഭാരവും വേണം.
നെഞ്ചിന് 5 സെൻറിമീറ്റർ വികാസം ഉണ്ടായിരിക്കണം.
6/6 മുതൽ 6/9 കാഴ്ചശേഷി വേണം.
ചെവി വൃത്തിയായിരിക്കണം.
തിരഞ്ഞെടുപ്പ് :
ഐ.ടി.ഐ പരീക്ഷയുടെയും മെട്രിക് പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും.
ഇതിൻറ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷയുടെ ഓറൽ എക്സാമും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകളുമായി അയക്കണം :
- പാസ്സ്പോർട്ട് സൈസ് ഫോട്ടോ (3 എണ്ണം) ,
- സാക്ഷ്യപ്പെടുത്തിയ എസ്.എസ്.സി /
- മെട്രിക്കുലേഷൻ മാർക്ക് ഷീറ്റ് ,
- സാക്ഷ്യപ്പെടുത്തിയ ഐ.ടി.ഐ ( എൻ.സി.വി.ടി) മാർക്ക് ഷീറ്റ്,
- സാക്ഷ്യപ്പെടുത്തിയ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് (എസ്.സി/ എസ്.ടി / ഒ.ബി.സി വിഭാഗത്തിന്) ,
- സാക്ഷ്യപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർക്ക്) , ഗസറ്റഡ് ഓഫീസർ ഒപ്പിട്ട കാരക്ടർ സർട്ടിഫിക്കറ്റിന്റെ കോപ്പി ,
- സാക്ഷ്യപ്പെടുത്തിയ പാൻ കാർഡും ആധാർ കാർഡും ,
- കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കോവിൻ രജിസ്ട്രേഷൻ വിവരങ്ങൾ ,
- മറ്റ് രേഖകൾ.
ജനറൽ പോസ്റ്റായി
The Admiral Superintendent (for Office in-charge) Apprentices Training School ,
Naval Ship Repair Yard ,
Naval Base Kochi – 682004
എന്ന വിലാസത്തിലേക്ക് അയയ്ക്കണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 01.
Important Links | |
---|---|
Notification & Application Form | Click Here |