10/+2 JobsGovernment JobsJob NotificationsLatest Updates
പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഉറുദു കൗൺസിലിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജിൽ എട്ട് ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി – 1)
- യോഗ്യത : രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം , ഉറുദുവിൽ അഞ്ചുവർഷത്തെ അധ്യാപനി ഗവേഷണവിവർത്തന പരിചയം.
- ബിരുദതലത്തിൽ ഉറുദു ഒരു വിഷയമായി പഠിച്ചിരിക്കണം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എഡിറ്റർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ – 1)
- യോഗ്യത : ഉറുദുവിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം , ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിൽനിന്ന് ഉറുദുവിലേക്കോ തിരിച്ചോ ഉള്ള മൂന്നുവർഷത്തെ വിവർത്തന എഡിറ്റിങ് പരിചയം.
- എം.എ ഇംഗ്ലീഷ് പഠിച്ചവർ ബിരുദതലത്തിൽ ഉറുദുവും എം.എ ഉറുദു പഠിച്ചവർ ബിരുദതലത്തിൽ ഇംഗ്ലീഷും പഠിച്ചിരിക്കണം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : എൽ.ഡി.ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 02 (ഒ.ബി.സി -1 , ഇ.ഡബ്ലൂ.എസ് – 1)
- യോഗ്യത : പത്താംക്ലാസ് , നിശ്ചിത ടൈപ്പിങ് വേഗം.
ഉറുദു , ഹിന്ദി ഭാഷകളിലെ പ്രാവീണ്യവും ടൈപ്പ്റൈറ്റിങ് അറിയുന്നതും അഭിലഷണീയം. - പ്രായപരിധി : 18 – 27 വയസ്സ്.
തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 04 (ജനറൽ -1 , ഒ.ബി.സി – 1 , എസ്.ടി – 1 , ഇ.ഡബ്ലൂ.എസ് – 1)
- യോഗ്യത : പത്താം ക്ലാസ്. ഉറുദു പഠിച്ചവർക്ക് മുൻഗണന.
വിശദവിവരങ്ങൾ www.urducouncil.nic.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |