Please wear masks while going out in public places.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

  • തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ഓഫീസ് അറ്റന്റന്റ്/ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് ആകാം

കേരള/മഹാത്മാഗാന്ധി യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുളള എയ്ഡഡ് കോളേജുകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുളള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

Job Summary
തസ്തികയുടെ പേര് ഓഫീസ് അറ്റന്റന്റ്/ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം 18 (കേരള – 9, മഹാത്മാഗാന്ധി – 9)

വിദ്യാഭ്യാസ യോഗ്യത : മലയാളം എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്. സൈക്കിൾ സവാരി അഭികാമ്യം.

വയസ്സ് : 18 നും 36 നും മദ്ധ്യേ ( ഇളവുകൾ ബാധകം)

അപേക്ഷ ഫീസ് : 250 രൂപ

അപേക്ഷ ഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അയച്ചിരിക്കണം.

പ്രസ്തുത തസ്തികയിലേയ്ക്ക് 2016 ൽ അപേക്ഷിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ സെക്രട്ടറി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോട്,
തിരുവനന്തപുരം – 695003

എന്ന വിലാസത്തിൽ 2020 സെപ്റ്റംബർ 18 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിച്ചിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് travancoredevaswomboard.org എന്ന വെബ്സൈറ്റോ,ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക

Important Links
Official Notification & Application Form Click Here
More Info Click Here

  • അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിലേക്ക് വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ഓഫീസർ (ഫിനാൻസ് & അഡ്മിനിസ്‌ട്രേഷൻ), അസിസ്റ്റന്റ് മാനേജർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്കും വിജ്ഞാപനത്തിനും: www.cmdkerala.net സന്ദർശിക്കുക.


  • ഇൻസ്ട്രക്ടർ: സംവരണ ഒഴിവിൽ താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു കവിയരുത്. (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം: 26500-56700 രൂപ.

ബി.എസ്‌സി ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം ആ വിവരം 0471 2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐ.ഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐ.ഡി) എന്നിവ peeotvpm.emp.lbr@kerala.gov.in എന്ന മെയിൽ അഡ്രസിലേക്ക് സെപ്റ്റംബർ ഏഴിനകം അയയ്ക്കണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുളള എൻ.ഒ.സി ഹാജരാക്കണം.


  • ഇലക്ട്രീഷ്യൻ താത്കാലിക നിയമനം

സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ 19000-43600 ശമ്പള നിരക്കിൽ ഇലക്ട്രീഷ്യന്റെ രണ്ട് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ, ഈഴവ എന്നീ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നു.

ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത ഐ.റ്റി.ഐ നൽകുന്ന ഇലക്ട്രീഷ്യൻ യോഗ്യതയും വിജയകരമായി പൂർത്തിയാക്കിയ അപ്രന്റിസ് സർട്ടിഫിക്കറ്റും, ഫിലിം സ്റ്റുഡിയോയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം.

വയസ്സ് 2019 ജനുവരി ഒന്നിന് 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാകണം.


  • ഓഫീസ് അറ്റന്‍ഡന്റ്; അപേക്ഷിക്കാം

കൊല്ലം ജില്ലയില്‍ ജില്ലയിലെ താത്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസ സഞ്ചിത ശമ്പളം-18,030 രൂപ. യോഗ്യത – ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 60 വയസ്. അപേക്ഷകര്‍ക്ക് തത്തുല്യ തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം.
അപേക്ഷ തയ്യാറാക്കി cjmklm@gmail.com വിലാസത്തില്‍ സെപ്തംബര്‍ 22 നകം അയയ്ക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വേണം. വിശദ വിരങ്ങള്‍ 0474-2793491 നമ്പരില്‍ ലഭിക്കും.


  • കൊല്ലം താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.
അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉളളവരായിരിക്കണം.

ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തിയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി cjmklm@gmail.com ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ 23ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.


  • ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്.

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 35700-65400 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 27,800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമാകണം.

താത്പര്യമുളളവർ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം 30ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in ൽ ലഭിക്കും.


  • ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസർ ഇൻ ചാർജ്, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തിൽ നേരിട്ടോ 30നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0471 2307733, 8547005050. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org


  • പ്രോജക്ട് അസിസ്റ്റന്റ് നിയമനം

വയനാട് ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833.


  • അക്കൗണ്ടന്റ്, ഓഫീസ്  അറ്റന്‍ഡര്‍: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസി യില്‍ അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്.അക്കൗണ്ടന്റ് യോഗ്യത- ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ).ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത- എസ് എസ് എല്‍ സി. അപേക്ഷകള്‍ സെപ്റ്റംബര്‍ 15 നകം സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട് 673001 എന്ന വിലാസത്തില്‍ ലഭിക്കണം.


  • മോഡൺ ഫിനിഷിങ് സ്കൂളിൽ അധ്യാപകർ

ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള തിരുവനന്തപുരം മോഡൺ ഫിനിഷിങ് സ്കൂളിൽ അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു.

കരാർ നിയമനമാണ്.

യോഗ്യത : എം.ടെക്.കമ്പ്യൂട്ടർ സയൻസ്/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ അല്ലെങ്കിൽ എം.എസ്.സി.മാത്തമാറ്റിക്സ്.

ബയോഡേറ്റ സഹിതമുള്ള അപേക്ഷ mfstvm.job@gmail.com എന്ന ഇ-മെയിലിലേക്കോ,

ഓഫീസർ ഇൻ ചാർജ്,
സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ക്യാമ്പസ്,
പി.എം.ജി. ജംഗ്ഷൻ,
തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ അയക്കണം.

ഫോൺ : 0471-2307733 , 8547005050.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30


  • വെറ്ററിനറി ഡോക്ടർ ഒഴിവ്

വെറ്ററിനറി ഡോക്ടർ ഒഴിവ് :  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറ അടിയന്തര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്.

ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് അമ്പലപ്പുഴ , ചെങ്ങന്നൂർ , ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം.

179 ദിവസത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : വെറ്ററിനറി ഡോക്ടർ

  • യോഗ്യത : വെറ്ററിനറി ബിരുദം.
  • സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
  • ക്ലിനിക്കൽ ഒബ്സ്ടിക്സ് ആൻഡ് ഗൈനക്കോളജി , ക്ലിനിക്കൽ മെഡിസിൻ , സർജറി തുടങ്ങിയവയിലെ ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതകളാണ്.
  • വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും.
  • ശമ്പളം : 43,155 രൂപ

വൈകീട്ട് ആറ് മുതൽ അടുത്ത ദിവസം രാവിലെ എട്ട് വരെയാണ് ജോലി.

ഫോൺ : 04772252431.

അഭിമുഖം സെപ്റ്റംബർ 18 – ന് രാവിലെ 11 – ന്

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

അഭിമുഖ തീയതി : സെപ്റ്റംബർ 18.


  • വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ ഒഴിവ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 


  • ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷയും www.gecbh.ac.in ൽ ലഭിക്കും.


  • ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ് ടെക്‌നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാൻ പാടില്ല).

അനുബന്ധ രേഖകൾ സഹിതം അപേക്ഷ സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങൾക്ക്: http://rb.gy/7crg85. ഫോൺ: 8330002311, 8330002360.


  • നെടുമങ്ങാട് കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റർവ്യൂ.


  • നിർഭയസെൽ പുനരധിവാസ പദ്ധതിയിൽ കരാർ നിയമനം

വനിത ശിശുവികസന വകുപ്പ് സംസ്ഥാന നിർഭയസെല്ലിൽ ആരംഭിക്കുന്ന ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, പ്രോഗ്രാം ഓഫീസർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് സോഷ്യൽ വർക്കിൽ പി.എച്ച്.ഡിയും കുട്ടികൾക്കായി പദ്ധതികൾ വികസിപ്പിച്ച് ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള പ്രവർത്തന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 1,00,000 രൂപ.

പ്രോഗ്രം ഓഫീസർ തസ്തികയിലേക്ക് 3-5 വർഷത്തിൽ കുറയാത്ത, കൗമാരക്കാർക്കുവേണ്ടിയോ ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികൾക്കുവേണ്ടിയോ പ്രവർത്തിച്ചിട്ടുള്ള ഫീൽഡ് പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർ അഥവാ കുട്ടികളുടെ സൈക്കോ സോഷ്യൽ കെയർ മേഖലയിൽ പ്രവൃത്തി പരിചയമുള്ള എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ഓണറേറിയം 35,000 രൂപ.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നമ്പർ 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കണം.


  • ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.kelsa.nic.in ൽ ലഭിക്കും.

Important Links
Official Notification Click Here

  • സമഗ്രശിക്ഷ കേരളം: ഡെപ്യൂട്ടേഷൻ നിയമനം

സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രയിനർമാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി 18ന് രാവിലെ 10 മുതൽ എസ്.എസ്.കെയുടെ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖം നടത്തും.

സർവീസിലുള്ള എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി (ജൂനിയർ)/ എച്ച്.എസ്.ടി/ പ്രൈമറി അധ്യാപകർക്കു പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുവാൻ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സിയും അനുബന്ധരേഖകളും അഭിമുഖത്തിന് ഹാജരാക്കണം. സംരക്ഷിതാധ്യാപകർ അപേക്ഷിക്കേണ്ടതില്ല.

വിശദവിവരങ്ങൾക്ക്: 0471-2455590, 2455591.


  • ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

അനസ്‌തേഷ്യോളജി 2, റേഡിയോ ഡയഗ്നോസിസ് 2, ന്യൂക്ലിയർ മെഡിസിൻ 1, സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1, മൈക്രോബയോളജി 1, മെഡിക്കൽ ഓങ്കോളജി 1, റേഡിയേഷൻ ഓങ്കോളജി 3, പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ. 30 വരെ അപേക്ഷകൾ സ്വീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in


  • ട്രൈബ്യൂണൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഒരു എൽ.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയിൽ 19,000-43,600) ഒരു ക്ലാർക്ക് (ശമ്പള സ്‌കെയിൽ 19,000-43,600) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ വകുപ്പുകളിൽ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഫോം 144 കെ.എസ്.ആർ പാർട്ട്-1, നിരാക്ഷേപ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേലധികാരി മുഖേന അപേക്ഷ സെക്രട്ടറി, ട്രൈബ്യൂണൽ ഫോർ ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്, ശ്രീമൂലം ബിൽഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂർ, തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ഒക്‌ടോബർ 31ന് മുൻപ് നൽകണം.


  • ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസർ ഇൻ ചാർജ്, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തിൽ നേരിട്ടോ സെപ്റ്റംബർ 30നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0471 2307733, 8547005050. കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org


ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ നിയമനം


തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുളള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്.

അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 35700-65400 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് ബിരുദധാരികളോ, സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അപേക്ഷിക്കുന്നവർ 27,800-59,400 എന്ന ശമ്പള സ്‌കെയിൽ ജോലിചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താത്പര്യമുളളവരുമാകണം.

താത്പര്യമുളളവർ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം സെപ്റ്റംബർ 30ന് മുമ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ www.sanitation.kerala.gov.in ൽ ലഭിക്കും.


  • കൊല്ലം താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം

കൊല്ലം ജില്ലയിലെ താത്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 18,030 രൂപ. ഏഴാം ക്ലാസ് വിജയവും സർക്കാർ സർവീസിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.
അപേക്ഷകർ തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉളളവരായിരിക്കണം.

ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോർഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉളളവർ, വിരമിച്ച കോടതി ജീവനക്കാർ എന്നിവർക്ക് നിയമനത്തിൽ മുൻഗണന നൽകും. നിയമനം കരാർ അടിസ്ഥാനത്തിൽ, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.

പേര്, ജനന തിയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻകാല സർവീസ് സംബന്ധമായ വിശദാംശങ്ങൾ, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി cjmklm@gmail.com ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സെപ്റ്റംബർ 23ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.


 

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!