ഈ ആഴ്ചയിലെ പ്രധാന ജോലി ഒഴിവുകൾ

Driver cum Security Guard Job
Walk In Interview | Interview Date : 2025 March 26
എറണാകുളം : സർക്കാർ ആയുർവേദ ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക.
അമ്പത് വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് വേണം. അംഗീകൃത ട്രാൻസ്പോർട്ട് ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്
തസ്തികയിലേക്ക് 500 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26ന് ബുധനാഴ്‌ച ഉച്ചക്ക് രണ്ടിന് തൃപ്പുണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. 04842777489, 04842776043
Data Entry Operator Vacancy | Kozhikode Govt Medical College
Walk In Interview | Interview Date : 2025 March 27
കോഴിക്കോട്: കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.
യോഗ്യത – പ്ലസ് ടു /തത്തുല്ല്യം, ഡിസിഎ. കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
വേതനം -പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം.
ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 27 ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം.
ഫോണ്‍ – 0495 2357457.
Data Entry Operator Vacancy | Kottayam Ayurvedha Hospital
Walk In Interview | Interview Date : 2025 March 29
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
Kottayam : ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50.
ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398