Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDefenceGovernment JobsLatest Updates

കരസേനയിൽ 191 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23

കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു.

പുരുഷന്മാരുടെ എസ്.എസ്.സി (ടെക്) -57 – ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യൂ (ടെക്) -28 – ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യൂ (നോൺ ടെക്) (നോൺ യു.പി.എസ്.സി) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അവിവാഹിതരായ പുരുഷന്മാർ , അവിവാഹിതരായ സ്ത്രീകൾ , സൈനികരുടെ വിധവകൾ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹത.

വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്.

വിഭാഗവും ഒഴിവുകളും

(a)    For SSC(Tech)-57 Men

Engineering Streams (Listed in AI)

Vacancy

Civil/ Building Construction Technology

60

Architecture

01

Mechanical

05

Electrical/ Electrical & Electronics

08

Electronics

02

Computer Science & Engineering/ Computer Technology/ M. Sc. Computer Science

31

Information Technology

12

Electronics & Telecommunication

05

Telecommunication

04

Electronics & Communication

05

Satellite Communication

03

Micro Electronics & Microwave

03

Aeronautical/ Aerospace/ Avionics

06

Electronics & Instrumentation/ Instrumentation

04

Automobile Engineering

03

Production

03

Industrial / Manufacturing/ Industrial Engineering & Mgt

06

Opto Electronics

03

Fibre Optics

02

Bio Technology

01

Ballistics Engineering

01

Rubber Technology

01

Chemical Engineering

01

Workshop Technology

03

Laser Technology

02

Total

175

(b) For SSCW(Tech)-28

Civil/ Building Construction Technology

05

Mechanical

01

Electrical/ Electrical & Electronics

01

Computer Science & Engineering/ Computer Technology/ M. Sc. Computer Science

04

Information Technology

02

Aeronautical/ Aerospace/ Avionics

01

Total

14

(c) For Widows of Defence Personnel Only

Entry

Vacancy

SSC(W) Tech

01

SSC(W)(Non Tech)(Non UPSC)

01

Total

02

ആകെ 191 ഒഴിവ്.

ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസർസ് ട്രെയിനിങ് അക്കാദമിയിൽ കോഴ്സ് ആരംഭിക്കും.

യോഗ്യത :

വ്യത്യസ്ത ടെക്നിക്കൽ സ്ട്രീമുകളിലാണ് ഒഴിവുകളുള്ള ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ/ബി.ടെക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ ഒക്ടോബർ 1 – നുമുൻപ് കോഴ്സ് വിജയിച്ചതിനുള്ള രേഖകൾ ഹാജരാക്കണം.

മരിച്ച സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴിവാണുള്ളത്.

  • ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിൽ ഏത് സ്ട്രീമിലെയും ബി.ഇ / ബി.ടെക് ആണ് യോഗ്യത.
  • നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാം.

പ്രായപരിധി :

  • 20-27 വയസ്സ്.

അതായത് 1994 ഒക്ടോബർ 2 – നും 2001 ഒക്ടോബർ 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

വിധവകൾക്കുള്ള കൂടിയ പ്രായപരിധി : 2021 ഒക്ടോബർ 1 – ന് 36 വയസ്സ്.

പരിശീലനം :

ചെന്നൈയിൽ 49 ആഴ്ച്യാണ് പരിശീലനമാണുണ്ടാകുക.

പരിശീലനകാലയളവിൽ 56,100 രൂപ സ്റ്റൈപ്പെൻഡായി ലഭിക്കും.

പരിശീലനത്തിനുശേഷം ലെഫ്റ്റനൻറ് തസ്തികയിലാണ് നിയമനം ലഭിക്കുക.

തിരഞ്ഞെടുപ്പ് :

അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കും.

അലഹാബാദ് , ഭോപ്പാൽ , ബെംഗളൂരു , കപുർത്തല എന്നിവിടങ്ങളിലാണ് അഭിമുഖമുണ്ടാകുക.

തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖമുണ്ടാകുക.

ഗ്രൂപ്പ് ടെസ്റ്റ് , സൈക്കോളജി ടെസ്റ്റ് , വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകും.

ഒന്നാം ഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കുക.

അഭിമുഖം അഞ്ചുദിവസമായിരിക്കും.

അഭിമുഖത്തിന്റെ ഭാഗമായി ആരോഗ്യപരിശോധനയുമാകും.

ഉദ്യോഗാർഥികൾക്ക് വേണ്ട ആരോഗ്യക്ഷമതയുടെ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അയക്കാം.

ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ അയക്കാനാകൂ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!