എൻജിനീയറിങ് ബിരുദക്കാർക്ക് സേനയിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26

ദെഹ്റാദൂണിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ടെക്നിക്കൽ ഗ്രാജ്യേറ്റ് കോഴ്സിലേക്ക് ( ടി.ജി.സി) അപേക്ഷ ക്ഷണിച്ചു.
വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്.
അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
ഒഴിവുകൾ :
- സിവിൽ – 10 ,
- ആർക്കിടെക്ചർ – 1 ,
- മെക്കാനിക്കൽ – 3 ,
- ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് – 4 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / കംപ്യൂട്ടർ ടെക്നോളജി / ഇൻഫോടെക് / എം.എസ്.സി കംപ്യൂട്ടർ സയൻസ് – 9
- ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / സാറ്റലൈറ്റ് കമ്യൂണിക്കേഷൻ/ ഓപ്റ്റോ ഇലക്ട്രോണിക്സ് – 6
- ഏറോനോട്ടിക്കൽ / ഏവിയോണിക്സ് – 2 ,
- ഏറോസ്പേസ് – 1 ,
- ന്യൂക്ലിയർ ടെക്നോളജി – 1 ഓട്ടോ മൊബൈൽ – 1 ,
- ലേസർ ടെക്നോളജി – 1 ,
- ഇൻഡസ്ട്രിയൽ / മാനുഫാക്ചറിങ് – 1.
യോഗ്യത : എൻജിനീയറിങ് ബിരുദം.
എൻജിനീയറിങ് ബിരുദ കോഴ്സിലെ അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അവർക്ക് 2021 ജനുവരി ഒന്നിനകം വിജയിച്ച സർട്ടിഫിക്കറ്റും പരിശീലനം തുടങ്ങി 12
ആഴ്ചക്കകം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റും ഹാജരാക്കാൻ കഴിയണം.
പ്രായപരിധി
- 20- 27 വയസ്സ്.
- അപേക്ഷകർ 1994 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം.
പരിശീലനകാലയളവിലെ സ്റ്റൈപെൻഡ് : 56,100 രൂപ.
അക്കാദമിയിലെ പരിശീലനം 49 ആഴ്ചയായിരിക്കും.
പരിശീലനത്തിനുശേഷം സൈനികസേവനത്തിനായി തിരഞ്ഞെടുക്കും.
www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
Officer Entry Apply / Login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Registration പൂർത്തിയാക്കണം.
അപേക്ഷകൾ പരിശോധിച്ചതിനുശേഷം ഓരോ വിഭാഗത്തിലെയും അപേക്ഷകരുടെ
ചുരുക്കപ്പെട്ടിക തയ്യാറാക്കിയതിനുശേഷമാകും അഭിമുഖത്തിന്
ഹാജരാകാൻ നിർദേശം ലഭിക്കുക.
മെഡിക്കൽ പരിശോധനയുമുണ്ടാകും.
വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |