Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
HLL ലൈഫ് കെയറിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 26
തിരുവനന്തപുരത്തെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ചില തസ്തികകളിൽ സ്ഥിരം നിയമനമാണ്.
ഒഴിവുള്ള തസ്തികകൾ :
- ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് (സോഷ്യൽ പ്രോജക്ട്) ,
- സീനിയർ മാനേജർ / മാനേജർ (ക്ലിനിക്കൽ ലാബോറട്ടറി) ,
- സയൻറിസ്റ്റ് Cl / C2 ,
- ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) ,
- ഡെപ്യൂട്ടി മാനേജർ (ലാറ്റെക്സ് ടെക്നോളജി) ,
- സയൻറിസ്റ്റ് E3 ,
- മാനേജർ (ലീഗൽ),
- ഡെപ്യൂട്ടി മാനേജർ (സോഴ്സസിങ്) ,
- ഡെപ്യൂട്ടി മാനേജർ (പ്രൊക്യുർമെൻറ്) ,
- ഡെപ്യൂട്ടി മാനേജർ (പ്രൊജക്ട് ടെക്നിക്കൽ) ,
- ഡെപ്യൂട്ടി മാനേജർ ( ഐ.ടി) ,
- ജൂനിയർ റിസർച്ച് ഫെലോ ,
- പർച്ചേസ് അസിസ്റ്റൻറ്.
യോഗ്യത :
ബിരുദവും എസ്.എ.പി.യിലുള്ള അറിവുമാണ് പർച്ചേസ് അസിസ്റ്റൻറിൻെറ യോഗ്യത.
മൂന്ന് ഒഴിവുണ്ട്.
ജൂനിയർ റിസർച്ച് ഫെലോയ്ക്ക് ഫിസിക്സ് / ഒപ്‌റ്റോ ഇലക്ട്രോണിക്സ് / നാനോസയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദമാണ് വേണ്ടത്.
നെറ്റ് /ഗേറ്റ് എന്നിവ അഭിലഷണീയം.
വിശദ വിവരങ്ങൾ www.lifecarehll.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ഓൺലൈനായി അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 26.
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |