കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റൻറ് അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 18
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻറ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്മെൻറ് നമ്പർ : 01/2021) പ്രസിദ്ധീകരിച്ചു.
55 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Job Summary | |
---|---|
Organization Name | High Court of Kerala |
Advertisement No. | 01/ 2021 |
Job Name | Assistant |
No of Vacancies | 55 |
Salary | Rs.39,300/- to Rs. 83,000/- |
Notification Released Date | 29.06.2021 |
Opening Date of Online Registration | |
Closing Date of Online Registration | |
Official Website | www.hckrecruitment.nic.in |
ഒരുവർഷമാണ് റാങ്ക് ലിസ്റ്റിൻറ ചുരുങ്ങിയ കാലാവധി.
രണ്ടുവർഷംവരെയോ പുതിയ ലിസ്റ്റ് വരുന്നതുവരേയോ (ഏതാണ് ആദ്യം) അതു വരെയായിരിക്കും ഈ ലിസ്റ്റ് നില നിൽക്കുക.
യോഗ്യത :
- കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ മാസ്റ്റർ ബിരുദം.
- അല്ലെങ്കിൽ നിയമബിരുദം.
കേരളത്തിലെ യൂണിവേഴ്സിറ്റികൾ നൽകിയതോ,അംഗീകരിച്ചതോ അയിരിക്കണം യോഗ്യത.
കംപ്യൂട്ടറിലുള്ള അറിവ് അഭിലഷണീയ യോഗ്യതയാണ്.
പ്രായം : 02.01.1985 – നും 01.01.2003 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷംവരെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷംവരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിധവകൾക്കും അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും.
എന്നാൽ പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.
ശമ്പള സ്കെയിൽ : 39,300 -83,000 രൂപ.
തിരഞ്ഞെടുപ്പ് :
ഒബ്ജെക്ടീവ് , ഡിസ്ട്രിക്റ്റീവ് ടെസ്റ്റുകളും അഭിമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.
ഒബ്ജെക്ടീവ് പരീക്ഷ 100 മാർക്കിന് ഒ.എം.ആർ. രീതിയിലായിരിക്കും.
75 മിനിറ്റാണ് പരിമാവധി സമയം.
- ജനറൽ ഇംഗ്ലീഷ് -60 മാർക്ക് ,
- പൊതുവിജ്ഞാനം -40 മാർക്ക് ,
- അടിസ്ഥാന ഗണിതവും മാനസികശേഷിപരിശോധനയും -10 മാർക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക.
ഒരു ശരിയുത്തരത്തിന് ഒരു മാർക്ക്.
ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാർക്ക് നഷ്ടമാവും.
ഡിസ്ട്രിക്റ്റീവ് പരീക്ഷ 60 മാർക്കിനാണ്.
60 മിനിറ്റാണ് സമയം.
സംഗ്രഹിച്ചെഴുതൽ , കോംപ്രിഹെൻഷൻ , ഷോർട്ട് എന്നേ തയ്യാറാക്കൽ എന്നിവയാണ് ഇതിലുണ്ടാവുക.
അഭിമുഖം 10 മാർക്കിനുള്ളതായിരിക്കും.
ടെസ്റ്റിന് ഡിഗ്രി ലെവൽ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക.
മാധ്യമം ഇംഗ്ലീഷ്.
തിരുവനന്തപുരം , ആലപ്പുഴ , എറണാകുളം , തൃശ്ശൂർ , കോഴിക്കോട് എന്നിവിടങ്ങളിലാവും പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാഫീസ് : 450 രൂപ.
എസ്.സി , എസ്.ടി വിഭാഗക്കാർക്കും തൊഴിൽരഹിതരായ ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.
ഓൺലൈനായും ചെലാൻ വഴിയും ഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
രണ്ട് ഘട്ടങ്ങളിലായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജൂലായ് 8 ഓഗസ്റ്റ് 12 മുതൽ അപേക്ഷിച്ചുതുടങ്ങാം.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി വേണം അപേക്ഷ സമർപ്പിക്കാൻ.
വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷനോ , www.hckrecruitment.nic.in എന്ന വെബ്സൈറ്റ് ലിങ്കോ സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 28 ഓഗസ്റ്റ് 18
വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Assistant- Application dates extended : Notification | Click Here |
Apple Online & More Details | Click Here |