ഗോവ ഷിപ്പിയാർഡിൽ 137 ഒഴിവ്
നേരിട്ടുള്ള നിയമനം | ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പിയാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 137 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
നേരിട്ടുള്ള നിയമനം ആണ്.
ഒഴിവുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Sl. No | Name of the Post | No of Vacancies |
1 | General Fitter | 05 |
2 | Electrical Mechanic | 01 |
3 | Commercial Assistant (Mumbai Office) | 01 |
4 | Technical Assistant (QA) | 03 |
5 | Unskilled | 25 |
6 | FRP Laminator | 05 |
7 | EOT Crane Operator | 10 |
8 | Welder | 26 |
9 | Structural Fitter | 42 |
10 | Nurse | 03 |
11 | Technical Assistant (Commercial)- Mumbai Office | 02 |
12 | Technical Assistant (Stores) | 05 |
13 | Trainee Khalasi | 09 |
തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ജനറൽ ഫിറ്റർ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- ഫിറ്റർ/ഫിറ്റർ ജനറൽ ഐ.ടി.ഐ. ആൻഡ് എൻ.സി.വി.ടി./ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
- ഷിപ്പ്യാഡുകളിലെ പരിശീലനം പ്രവർത്തിപരിചയം അഭിലക്ഷണീയം.
തസ്തികയുടെ പേര് : ഇലക്ട്രിക്കൽ മെക്കാനിക്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പത്താം ക്ലാസും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റും വയർമാൻ ലൈസൻസും അഭിലക്ഷണീയം.
തസ്തികയുടെ പേര് : കൊമേഴ്സ്യൽ അസിസ്റ്റൻറ് (മുംബൈ ഓഫീസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ക്വാളിറ്റി അഷ്വറൻസ്)
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- രണ്ടുവർഷത്തെ ഷിപ്പ് ബിൽഡിങ്/മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
- കമ്പ്യൂട്ടർ പ്രൊഫിഷൻസി അഭിലഷണീയം.
തസ്തികയുടെ പേര് : അൺസ്കിൽഡ്
ഒഴിവുകളുടെ എണ്ണം : 25
യോഗ്യത :
- പത്താം ക്ലാസും ഒരു വർഷത്തെ പ്രവൃത്തിപരിചയവും.
- ഐ.ടി.ഐ.ക്കാർക്ക് മുൻഗണന
തസ്തികയുടെ പേര് : എഫ്.ആർ.പി.ലാമിനേറ്റർ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- രണ്ടുവർഷത്തെ ഷിപ്പ് ബിൽഡിങ്/മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- ഷിപ്പ്യാഡുകളിൽ എവിടെയെങ്കിലും പ്രവർത്തിച്ചിട്ടുള്ള പരിചയം.
തസ്തികയുടെ പേര് : ഇ.ഒ.ടി. ക്രെയിൻ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത :
- പത്താം ക്ലാസും ഐ.ടി.ഐ.യും.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : വെൽഡർ
ഒഴിവുകളുടെ എണ്ണം : 26
യോഗ്യത :
- വെൽഡർ ട്രേഡിൽ ഐ.ടി.ഐ. ആൻഡ് എൻ.സി.വി.ടി./ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.
- ഷിപ്പ്യാഡുകളിലെ അപ്രന്റീസ് പരിശീലനം അല്ലെങ്കിൽ പ്രവർത്തിപരിചയം അഭിലക്ഷണീയം.
തസ്തികയുടെ പേര് : സ്ട്രക്ചർ ഫിറ്റർ
ഒഴിവുകളുടെ എണ്ണം : 42
യോഗ്യത :
- സ്ട്രക്ചർ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐ.ടി.ഐ.ആൻഡ് എൻ.സി.വി.ടി.സർട്ടിഫിക്കറ്റ്.
- 2 വർഷത്തെ പ്രവൃത്തിപരിചയം.
- ഷിപ്പ്യർഡിലെ പ്രവൃത്തി പരിചയം/അപ്രന്റീസ് പരിശീലനം അഭിലക്ഷണീയം.
തസ്തികയുടെ പേര് : നഴ്സ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത:
- ബി.എസ്.ഇ.നഴ്‌സിങ്/രണ്ട് വർഷത്തെ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- റീജണൽ ലാംഗ്വേജ് അറിഞ്ഞിരിക്കണം.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (കൊമേഴ്സ്യൽ) മുംബൈ ഓഫീസ്
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത :
- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഷിപ്പ് ബിൽഡിങ്/പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- മെറ്റീരിയൽ/ലോജിസ്റ്റിക്സ്/പർച്ചേഴ്സ്/സപ്ലൈ ചെയിൻ മാനേജ്മെൻറ് സർട്ടിഫിക്കേഷൻ/യോഗ്യതയുള്ളവർക്ക് മുൻഗണന.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്(സ്റ്റോർസ്).
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- രണ്ടുവർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഷിപ്പ്ബിൽഡിങ്/പ്രൊഡക്ഷൻ/ഫാബ്രിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ.
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
- മെറ്റീരിയൽ/ലോജിസ്റ്റിക്സ്/പർച്ചേസ്/സപ്ലൈ ചെയിൻ മാനേജ്മെൻറ് സർട്ടിഫിക്കേഷൻ/യോഗ്യതയുള്ളവർക്ക് മുൻഗണന.
തസ്തികയുടെ പേര് : ട്രെയിനി ഖലാസി
ഒഴിവുകളുടെ എണ്ണം : 09
യോഗ്യത :
- പത്താം ക്ലാസും ഫിറ്റർ/ഫിറ്റർ ജനറൽ ട്രേഡിൽ ഐ.ടി.ഐ.യും.
- ഷിപ്പ്‌യാഡിൽ അപ്രന്റീസ് പരിശീലനം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി : 33 വയസ്സ്.
എസ്.സി/എസ്.ടി.വിഭാഗത്തിന് 38 വയസ്സും ഒ.ബി.സി. വിഭാഗത്തിന് 36 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
അപേക്ഷാഫീസ്
- 200 രൂപയാണ് അപേക്ഷാഫീസ്.
” Goa Shipyard Limited ” എന്ന പേരിൽ വാസ്കോ-ഡ-ഗാമ യിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കാം.
എസ്.സി/എസ്.ടി./ഭിന്നശേഷിക്കാർ/വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
അപേക്ഷിച്ചതിനുശേഷം ഡിമാൻഡ് ഡ്രാഫ്റ്റിന്റെ അസ്സൽ പകർപ്പിന് പിന്നിൽ അപ്ലിക്കേഷൻ/ജോബ് രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ, അപേക്ഷിച്ച തസ്തികയുടെ നമ്പർ എന്നിവ രേഖപ്പെടുത്തി
GM (HR&A),
HR Department,
Dr.B.R.Ambedkar Bhavan,
Goa Shipyard Limited,
Vasco-Da-Gama,
Goa – 403802 എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.goashipyard.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കുന്നതിനോടൊപ്പം 450 കെ.ബി.സൈസിന് താഴെ ഫോട്ടോ,ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
കൂടാതെ 500 കെ.ബി.ക്ക് താഴെ ഡിമാൻഡ് ഡ്രാഫ്റ്റ്,പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, ജാതി/ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവയും 1എം.ബി.ക്ക് താഴെ സൈസിൽ മറ്റ് യോഗ്യത സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04.
ഡിമാൻഡ് ഡ്രാഫ്റ്റ് തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ജൂൺ 14
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |