ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 4026 അവസരം
അധ്യാപക, അനധ്യാപക തസ്തികകളിൽ ഒഴിവ് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 18
Eklavya Model Residential Schools Notification 2023 : കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ അവസരം.
അധ്യാപക-അനധ്യാപക തസ്തികകളിലായി 4062 ഒഴിവുകളാണുള്ളത്.
തസ്തികയും ഒഴിവുകളും
- പ്രിൻസിപ്പൽ- 303,
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പി.ജി.ടി.)- 2266,
- അക്കൗണ്ടന്റ്- 361,
- ജൂനിയർ അസിസ്റ്റന്റ്-759,
- ലാബ് അറ്റൻഡന്റ്-373 (ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ കാണുക)
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രിൻസിപ്പൽ
യോഗ്യത: ബിരുദാനന്തര ബിരുദവും ബി.എഡും. 12 വർഷത്തെ പ്രവൃത്തിപരിചയം. ഇതിൽ കുറഞ്ഞത് നാലുവർഷം പി.ജി.ടി/ടി.ജി.ടി.യായി പ്രവർത്തിച്ചിട്ടുണ്ടാകണം.
പ്രായപരിധി: 50 വയസ്സ്. നിലവിൽ എ.എം.ആർ.എസ്സിൽ പ്രവർത്തിക്കുന്നവർക്ക് 55 വയസ്സു വരെ അപേക്ഷിക്കാം. എസ്.സി/ എസ്.ടി./ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : 78,800-2,09,200
തസ്തികയുടെ പേര് : പി.ജി.ടി.
യോഗ്യത: നിർദിഷ്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും., നാലുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ബി.എഡ് നിർബന്ധമില്ല. കംപ്യൂട്ടർ സയൻസ് വിഷയത്തിൽ പി.ജി.ടി. തസ്തികയിൽ അപേക്ഷിക്കുന്നവർ എം.എസ്.സി.. (കംപ്യൂട്ടർ സയൻസ്/ഐ.ടി.)/എം.സി.എ./എം.ഇ/എം.ടെക് (കംപ്യൂട്ടർ സയൻസ്/ഐ.ടി.) യോഗ്യത നേടിയാൽ മതിയാകും.
പ്രായപരിധി: 40 വയസ്സ്. നിലവിൽ എ.എം.ആർ.എസ്സിൽ പ്രവർത്തിക്കുന്നവർക്ക് 55 വയസ്സു വരെ അപേക്ഷിക്കാം. എസ്.സി/ എസ്.ടി./ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : 47,600-1,51,100
തസ്തികയുടെ പേര് : അക്കൗണ്ടന്റ്
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
പ്രായപരിധി: 30 വയസ്സ്. നിലവിൽ എ.എം.ആർ.എസ്സിൽ പ്രവർത്തിക്കുന്നവർക്ക് 55 വയസ്സു വരെ അപേക്ഷിക്കാം. എസ്.സി/ എസ്.ടി./ഒ.ബി.സി. വിഭാഗക്കാർ ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : 35,400-1,12,400
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്
യോഗ്യത: പ്ലസ് ടു. മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് വേഗതയും 30 വാക്ക് ഹിന്ദി ടൈപ്പിങ് വേഗതയും.
പ്രായപരിധി: 30 വയസ്സ്. നിലവിൽ എ.എം. ആർ.എസ്സിൽ പ്രവർത്തിക്കുന്നവർക്ക് 55 വയസ്സുവരെ അപേക്ഷിക്കാം. എസ്.സി/എസ്.ടി./ഒ. ബി.സി. വിഭാഗക്കാർക്ക് നിയമാ നുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : 19,900-63,200 രൂപ വരെ
തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്
യോഗ്യത: 10-ാം ക്ലാസും ലബോറട്ടറി ടെക്നിക്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമയും. അല്ലെങ്കിൽ സയൻസ് സ്ട്രീം പഠിച്ചുള്ള 12-ാം ക്ലാസ് യോഗ്യതയും.
പ്രായപരിധി: 30 വയസ്സ്. നിലവിൽ എ.എം.ആർ.എസ്സിൽ പ്രവർത്തിക്കുന്നവർക്ക് 55 വയസ്സു വരെ അപേക്ഷിക്കാം. എസ്.സി/ എസ്.ടി./ഒ.ബി.സി. വിഭാഗക്കാർ ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ശമ്പളം : 18,000-56,900 രൂപ
തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ നടത്തുന്ന ഓഫ്ലൈൻ പരീക്ഷ യിലൂടെയാകും തിരഞ്ഞെടുപ്പ്. 180 മിനിറ്റാകും അധ്യാപക (പ്രിൻസിപ്പൽ, പി.ജി.ടി.) തസ്തികകളിലേക്കുള്ള പരീക്ഷയുടെ ദൈർഘ്യം.
മറ്റ് തസ്തികകളിലെ പരീക്ഷ 150 മിനിറ്റ് ദൈർഘ്യമുള്ളതാകും.
പരീക്ഷാ സിലബസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാഫീസ്: പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള അപേക്ഷാഫീസ് 2000 രൂപയാണ്. പി.ജി.ടി. തസ്തി കയിലേക്ക് 1500 രൂപ. മറ്റെല്ലാ തസ്തികകളിലേക്കും 1000 രൂപയാണ് അപേക്ഷാഫീസ്.
ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ട വിധം: emrs.tribal.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ഇതേ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിൽ നിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31 ആഗസ്റ്റ് 18.
Important Links |
|
---|---|
More Info & Apply Online | Click Here |