ഗുരുവായൂർ ദേവസ്വത്തിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm)
Guruvayur Devaswom Job Notification 2023 : ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ഓഫീസർ, കോയ്മ , മേൽശാന്തി തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു..!! ⇓
ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ
ആകെ : 6 ഒഴിവ്.
ഒരുവർഷത്തേക്കായിരിക്കും നിയമനം.
ഒഴിവുള്ള തസ്തികകൾ :
- ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 27,300 രൂപ),
- അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-1, ശമ്പളം: 24,000 രൂപ),
- സെക്യൂരിറ്റി ഓഫീസർ (ഒഴിവ്- 1, ശമ്പളം: 23,000 രൂപ),
- അഡീഷണൽ സെക്യൂരിറ്റി ഓഫീസർ (ഒഴിവ്-3, ശമ്പളം: 22,000 രൂപ).
യോഗ്യത : ചീഫ് സെക്യൂരിറ്റി ഓഫീസർ, അഡീഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ റാങ്കിലോ അതിൽ കുറയാത്ത തസ്തികയിൽനിന്നോ വിരമിച്ചവർക്കും സെക്യൂരിറ്റി ഓ ഫീസർ, അഡീഷണൽ സെക്യൂ രിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽനിന്ന് വിരമിച്ച വിമുക്തഭടൻമാർക്കും അപേക്ഷിക്കാം. സൈനികസേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസി.സർജനിൽ കുറയാത്ത ഒരു ഗവ. ഡോക്ടറുടെ സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷിക്കണം.
പ്രായം: 40-60 വയസ്സ്.
കോയ്മ
ആകെ 12 ഒഴിവ്.
ഒരുവർഷത്തേക്കായിരിക്കും നിയമനം.
യോഗ്യത: ബ്രാഹ്മണരായ പുരുഷൻമാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവുമുള്ളവരായിരിക്കണം. മലയാളം വായിക്കാനും അറിയണം. മികച്ച ശാരീരിക ക്ഷമതയും കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
അംഗവൈകല്യം അയോഗ്യതയാണ്. നിലവിലെ കോയ്മമാരുടെ അപേക്ഷ പരിഗണിക്കില്ല.
പ്രായം: 40-45 വയസ്സ്.
അപേക്ഷ : ദേവസ്വം ഓഫീസിൽ നിന്ന് ഓഗസ്റ്റ് അഞ്ചാം തീയതിവരെ (3 pm) അപേക്ഷാഫോം 100 രൂപ നിരക്കിൽ ലഭിക്കും. സെക്യൂരിറ്റി ഓഫീസർമാരുടെ ഒഴിവിലേക്ക് പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോം സൗജന്യമായി ലഭിക്കും.
യോഗ്യത, പ്രായം, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
മേൽശാന്തി
ഗുരുവായൂർ ക്ഷേത്രത്തിൽ ആറുമാസത്തേക്കുള്ള മേൽശാന്തി നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
വിശദവിവര ങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 8 (5 pm).
ഫോൺ: 0487- 2556335
വിശദ വിവരങ്ങൾക്ക് www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Guruvayur Devaswom Job Notification 2023 : Important Links |
|
---|---|
Notification : Security Officer/Koyima | Click Here |
Notification : Melsanthi | Click Here |
More Info | Click Here |