Job NotificationsEngineering JobsGovernment JobsLatest Updates
ഡൽഹി ജൽ ബോർഡിൽ കൺസൾട്ടൻറ്/സ്പെഷ്യലിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30
ഡൽഹി ജൽ ബോർഡിൽ അവസരം : ഡൽഹി ജൽ ബോർഡിൽ കൺസൾട്ടൻറ് സ്പെഷ്യലിസ്റ്റ് തസ്തികകളിലെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
മിഡിൽ ലെവൽ ആർക്കിടെക്റ്റ് തസ്തികയിൽ രണ്ടും കോൺട്രാക്ട് സ്പെഷ്യലിസ്റ്റ് , സേഫ്റ്റി ആൻഡ് എൻവയോൺമെൻറ് ഓഡിറ്റിങ് സ് പെഷ്യലിസ്റ്റ് , സ്ട്രക്ചറൽ എൻജിനീയർ (സിവിൽ) , ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയർ , എൻവയോൺമെൻറൽ എൻജിനീയർ , സീനിയർ ലാൻഡ്സ്കേപ് ആർക്കിടെക്ട് , ഗ്രൗണ്ട് വാട്ടർ എക്സ്പെർട്ട് , അർബൻ പ്ലാനർ തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.
ബി.ഇ. / ബി.ടെക് , എം.ഇ / എം.ടെക് , എം.ബി.എ , എൽ.എൽ.ബി യോഗ്യതയും പ്രവർത്തനപരിചയവുമുള്ളവർക്കാണ് അവസരം.
വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.delhijalboard.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഇ – മെയിലിലും , തപാലിലും അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.
Important Links | |
---|---|
Official Notification for Consultant | Click Here |
More Details | Click Here |