കയർ ബോർഡിൽ 36 അവസരം | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
സ്ഥിരം നിയമനം | കേരളത്തിൽ എട്ട് ഒഴിവ് | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15.
കൊച്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കയർ ബോർഡിൽ 36 ഒഴിവ്.
സ്ഥിരം നിയമനമാണ്.
കേരളത്തിൽ വിവിധ തസ്തികകളിലായി എട്ട് ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
തസ്തികയുടെ പേര് : സീനിയർ സയൻറിഫിക് ഓഫീസർ (എൻജിനിയറിങ്)
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി. – 1)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സീനിയർ സയൻറിഫിക് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
- യോഗ്യത : ടെക്സ്റ്റൈൽസ് ടെക്നോളജിയിൽ രണ്ടാം ക്ലാസ് ബിരുദം, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്സ്റ്റൈൽസ് ടെക്നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്കും അപേക്ഷിക്കാം.
- പ്രായപരിധി: 40 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ് (എൻജിനീയറിങ്)
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി- 1)
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ഷോറും മാനേജർ
- ഒഴിവുകളുടെ എണ്ണം : 04 (ഒബിസി -2, എസ്.സി.-1, ജനറൽ-1)
- യോഗ്യത : ബിരുദം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായ പരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 09 (ജനറൽ- 5, ഒ.ബി.സി.- 3, എസ്.സി.-1)
- യോഗ്യത: ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ ബിരുദം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : യു.ഡി.ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 04 (ജനറൽ-2, ഒ.ബി.സി.-1, എസ്.ടി.- 1)
- യോഗ്യത : ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായ പരിധി : 27 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 04 (ഒ.ബി.സി.- 2, എസ്.സി. 1. എസ്.ടി.- 1)
- യോഗ്യത : എസ്.എസ്.എൽ. സി., ടൈപ്പിങ്ങിലും ഷോർട്ട് ഹാൻഡിലും നിശ്ചിത ടൈപ്പിങ് വേഗം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : മെക്കാനിക് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 01 (എസ്.സി. 1)
- യോഗ്യത : കെ.ജി.ടി.ഇ./എം.ജി.ടി.ഇ. ഹയർ വർക്ക്ഷോപ്പ് മെക്കാനിക്, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി- 1)
- യോഗ്യത : എസ്.എസ്.എൽ.സി., ഹിന്ദി ടൈപ്പിങ്ങിൽ നിശ്ചിത വേഗം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി.-1)
- യോഗ്യത : എസ്.എസ്.എൽ.സി., നിശ്ചിത ടൈപ്പിങ് വേഗം.
- പ്രായപരിധി: 25 വയസ്സ്.
തസ്തികയുടെ പേര് : സെയിൽസ്മാൻ
- ഒഴിവുകളുടെ എണ്ണം : 05 (ഒ.ബി.സി- 3, എസ്.സി.-1, എസ്.ടി.- 1)
- യോഗ്യത : എസ്.എസ്.എൽ.സി., ബുക്ക് കീപ്പിങ് ആൻഡ് അക്കൗണ്ടൻസിയിൽ അറിവ്, നിശ്ചിത ടൈപ്പ് റൈറ്റിങ് വേഗം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ട്രെയിനിങ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03 (എസ്.സി.-1, ഒ.ബി.സി. 2)
- യോഗ്യത : എസ്.എസ്.എൽ.സി., നാഷണൽ കയർ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെൻററിലെ അഡ്വാൻസ്ഡ് ട്രെയ്നിങ് കോഴ്സിലെ വിജയം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : മെഷീൻ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി.- 1)
- യോഗ്യത : ഇലക്ട്രീഷ്യൻ/ഫിറ്റർ ഐ.ടി.ഐ.
- പ്രായപരിധി : 35 വയസ്സ്.
എഴുത്തുപരീക്ഷയുണ്ടാകും.
റിക്രൂട്ട്മെന്റിന്റെ ഭാഗമായി തയ്യാറാക്കുന്ന റാങ്ക് പട്ടികയ്ക്ക് രണ്ടുവർഷത്തെ കാലാവധിയുണ്ട്.
ഈ സമയത്തുണ്ടാകുന്ന ഒഴിവുകളും ഈ പട്ടികയിൽ നിന്ന് നികത്തും.
ഓരോ തസ്തികയ്ക്കും വ്യത്യസ്ത അപേക്ഷാഫീസുണ്ട്.
വിശദവിവരങ്ങൾ www.coirboard.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |