കൊച്ചിൻ ഷിപ്പ്യാഡിൽ 70 പ്രോജക്ട് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03
കേന്ദ്ര സർക്കാരിന്റെ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാഡിൽ 70 പ്രോജക്ട് ഓഫീസർ ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 14
ഒഴിവുകൾ :
- മെക്കാനിക്കൽ-10 ,
- ഇലക്ട്രിക്കൽ-2 ,
- ഇലക്ട്രോണിക്സ്-1 ,
- സിവിൽ-1
യോഗ്യത :
- മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / സിവിൽ എൻജിനീയറിങ് 60 ശതമാനം മാർക്കോടെ ബിരുദവും നാലുവർഷത്തെ പ്രവൃത്തി പരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 56
ഒഴിവുകൾ :
- മെക്കാനിക്കൽ- 29 ,
- ഇലക്ട്രിക്കൽ- 10 ,
- ഇലക്ട്രോണിക്സ് -4 ,
- ഇൻസ്ട്രുമെന്റേഷൻ- 1 ,
- സിവിൽ -9 ,
- ഡിസൈൻ ഇൻഫർമേഷൻ ടെക്നോളജി- 2 ,
- ഇൻഫർമേഷൻ ടെക്നോളജി-1
യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ബിരുദം.
രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
ഡിസൈൻ – ഇൻഫർമേഷൻ ടെക്നോളജി തസ്തികയിലേക്ക് എൻജിനീയറിങ് ബിരുദം യോഗ്യത പരിഗണിക്കും.
ഇൻഫർമേഷൻ ടെക്നോളജി തസ്തികയിലേക്ക് കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദവും പരിഗണിക്കും.
പ്രായം :
- സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ 35 വയസ്സ്.
- പ്രോജക്ട് ഓഫീസർ തസ്തികയിൽ 30 വയസ്സ്.
ശമ്പളം :
സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക്,
- ആദ്യത്തെ വർഷം 47,000 രൂപയും
- രണ്ടാമത്തെ വർഷം 48,000 രൂപയും
- മൂന്നാമത്തെ വർഷം 50,000 രൂപയുമാണ് ശമ്പളം.
പ്രോജക്ട് ഓഫീസർ തസ്തികയിൽ
- ആദ്യത്തെ വർഷം 37,000 രൂപയും
- രണ്ടാമത്തെ വർഷം 38,000 രൂപയും
- മൂന്നാമത്തെ വർഷം 40,000 രൂപയുമാണ് ശമ്പളം.
തിരഞ്ഞെടുപ്പ് :
ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
100 മാർക്കിൽ 50 മാർക്കിന് ഒബ്ജക്ടീവ് ടെസ്റ്റും 20 മാർക്കിന് അഭിമുഖവും 30 മാർക്കിന് പ്രവൃത്തിപരിചയവുമായിരിക്കും കണക്ക് കൂട്ടുക.
അപേക്ഷാഫീസ് : 400 രൂപ.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും www.cochinshipyard.in അപേക്ഷിക്കാനും എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |