എൻ.ടി.പി.സിയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30
നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻ.ടി.പി.സി) എക്സിക്യുട്ടീവ് തസ്തികകളിലെ 15 ഒഴിവിലേക്ക് എൻജിനീയറിങ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഉത്തരാഖണ്ഡിലെ തപോവൻ വിഷ്ണുഗഢ് ഹൈഡ്രോ പവർ പ്രോജക്ടിലാണ് അവസരം.
കരാർ നിയമനമാണ്.
തുടക്കത്തിൽ മൂന്ന് വർഷത്തേക്കാണ് കരാർ.
നീട്ടിക്കിട്ടാൻ സാധ്യതയുണ്ട്.
- എക്സിക്യുട്ടീവ് (ഹൈഡ്രോ)-മെക്കാനിക്കൽ -5 ,
- എക്സിക്യുട്ടീവ് (ഹൈഡ്രോ) സിവിൽ -10 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ / സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്കും ഹൈഡ്രോ പ്രോജക്ടുകളിലോ സ്റ്റേഷനുകളിലോ ഒരു വർഷത്തെ കൺസ്ട്രക്ഷൻ / ഇറക്ഷൻ എൻജിനീയറിങ് പരിചയം.
പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം).
ശമ്പളം : 60,000 രൂപയും എച്ച്.ആർ.എ.യും മെഡിക്കൽ അലവൻസും.
അപേക്ഷ ഫീസ് : വനിതകൾക്കും എസ്.സി. , എസ്.ടി. , ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ഇല്ല.
മറ്റുള്ളവർക്ക് 300 രൂപ.
ഓൺലൈനായും ഓഫ്-ലൈനായും ഫീസ് അടക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |