മിൽമയിൽ മാർക്കറ്റിങ് പ്രമോട്ടർ ഒഴിവ്
ഇന്റർവ്യൂ : ഒക്ടോബർ 23
Milma Walk in Interview 2024 Marketing Promoters : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മിൽമ) മാർക്കറ്റിങ് പ്രൊമോട്ടറാകാം.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് നിയമനം.
പുരുഷൻമാരായിരിക്കണം.
അതത് ജില്ലകളിൽപ്പെട്ട വർക്കാണ് മുൻഗണന.
ശമ്പളം: 20,000 രൂപ
യോഗ്യത : ടുവീലർ/ ഫോർവീലർ ലൈസൻസ് നിർബന്ധമായുണ്ടായിരിക്കണം.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, കാലിത്തീറ്റ വിപണനത്തിലോ മിൽമയുമായുള്ള അനുബന്ധമേഖലകളിലോ പ്രവൃത്തിപരിചയം, കുറഞ്ഞത് ഒരുവർഷം ഏതെങ്കിലും കമ്പനിയുടെ മാർക്കറ്റിങ്/ സെയിൽസ് വിഭാഗത്തിൽ ഫീൽഡ് വർക്ക് പരിചയം എന്നിവ അഭികാമ്യമാണ്.
പ്രായം: 45 വയസ്സ് കവിയരുത്.
വാക് ഇൻ ഇന്റർവ്യൂ തീയതി: തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് ഒക്ടോബർ 22നും കോട്ടയം, ആലപ്പുഴ ജില്ലകൾക്ക് ഒക്ടോബർ 23നുമാണ് അഭിമുഖം (സമയം: രാവിലെ 10 മുതൽ വൈകീട്ട് 4 വരെ).
പേര്, ജനനത്തീയതി, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഡ്രൈവിങ് ലൈസൻസിൻ്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി അഭിമുഖത്തിന് ഹാജരാകണം.
വിശദ വിവരങ്ങൾക്ക് www.milma.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |