സി-മെറ്റിൽ 14 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31
തൃശ്ശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗവ.സ്ഥാപനമായ സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി – മെറ്റ്) പ്രോജക്ട് സ്റ്റാഫിന്റെ അപേക്ഷ ക്ഷണിച്ചു.
വിവിധ തസ്തികകളിലായി 14 ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
എങ്കിലും പ്രോജക്ട് കാലാവധി അവസാനിക്കുന്ന 2026 ജൂലായ് വരെ നീട്ടിക്കിട്ടാം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്- I (എ)
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ / 60 ശതമാനം മാർക്കോടെയുള്ള ബി.ഇ / ബി.ടെക്.
- ശമ്പളം : നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവർക്ക് 31,000 രൂപയും എച്ച്.ആർ.എ.യും.
- മറ്റുള്ളവർക്ക് 25,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്- I (ബി)
- ഒഴിവുകളുടെ എണ്ണം : 01 (ഡൽഹി)
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ / 60 ശതമാനം മാർക്കോടെയുള്ള ബിരുദം.
- ശമ്പളം : നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവർക്ക് 31,000 രൂപയും എച്ച്.ആർ.എ.യും.
- മറ്റുള്ളവർക്ക് 25,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01 (സി)
- യോഗ്യത : ഫസ്റ്റ് ക്ലാസ് 60 ശതമാനം മാർക്കോടെയുള്ള എം.എസ്.സി (കെമിസ്ട്രി / മെറ്റീരിയൽ സയൻസ് /പോളിമർ കെമിസ്ട്രി / പോളിമർ സയൻസ്).
- ശമ്പളം : നെറ്റ്/ ഗേറ്റ് യോഗ്യതയുള്ളവർക്ക് 31,000 രൂപയും എച്ച്.ആർ.എ.യും മറ്റുള്ളവർക്ക് 25,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ഫസ്റ്റ് ക്ലാസ് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ.
- ശമ്പളം : 20,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : സയൻറിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് (എ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് 60 ശതമാനം മാർക്കോടെയുള്ള ബിരുദം.
- ശമ്പളം 18,000 രൂപയും എച്ച്.ആർ.എ.യും.
തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് കൺസൽട്ടൻറ്
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം 40,000 രൂപ.
പ്രായപരിധി :
- അഡ്മിനിസ്ട്രേറ്റീവ് കൺസൽട്ടൻറ് തസ്തികയിൽ 65 വയസ്സും
- മറ്റെല്ലാ തസ്തികകളിലും 28 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.cmet.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷ പൂരിപ്പിച്ച ശേഷം cmett@cmet.gov.in എന്ന ഇ-മെയിലിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31.
Important Links | |
---|---|
Official Notification | Click Here |
Application Form & More Details | Click Here |