സി-ഡോട്ടിൽ 160 പ്രൊഫഷണൽ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25
Centre for Development of Telematics (C-DOT) Notification 2022 : സെന്റർ ഫോർ ന്യൂഡൽഹിയിലെ ഡെവലപ്മെന്റ് ആൻഡ് ടെലിമാറ്റിക്സിൽ (സി – ഡോട്ട്) ടെക്നോളജി ഡെവലപ്മെന്റ് വിഭാഗത്തിൽ പ്രൊഫഷണലുകൾക്ക് അവസരം.
വിവിധ പ്രോജക്ടുകളിലായി 160 ഒഴിവുണ്ട്.
എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം.
ഡൽഹി , ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും നിയമനം.
തുടക്കത്തിൽ അഞ്ച് വർഷത്തെ കരാറിലാണ് നിയമിക്കുക.
തസ്തികകൾ :
- റിസർച്ച് എൻജിനീയർ ,
- സീനിയർ റിസർച്ച് എൻജിനീയർ ,
- ടീം ലീഡർ ,
- ഗ്രൂപ്പ് ലീഡർ.
പ്രോജക്ട് തിരിച്ച് ഒഴിവുകൾ :
- റേഡിയോ ആക്സസ് നെറ്റ്-വർക്ക് -50 ,
- ഐ.ടി.യു കോമൺ അലെർട്ടിങ് പ്രോട്ടോകോൾ -20 ,
- നെറ്റ്-വർക്ക് സെക്യൂരിറ്റി -10 ,
- 4 ജി / 5 ജി കോർ -50 ,
- ക്വാണ്ടം കമ്യൂണിക്കേഷൻ -5 ,
- പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രാഫി -5 ,
- വാലിഡേഷൻ ആൻഡ് ഫീൽഡ് സപ്പോർട്ട് -15 ,
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -5.
യോഗ്യത :
ബി.ടെക് / ബി.ഇ/ എം.ടെക് /എം.ഇ (സി.എസ് / ഇ.സി) / പി.എച്ച്.ഡി.
2/5 വർഷത്തെ പ്രവർത്തന പരിചയം.
പ്രായം : 45 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).
മേൽപ്പറഞ്ഞ ഒഴിവുകൾക്ക് പുറമേ രജിസ്ട്രാർ , ചീഫ് ഫിനാൻസ് ഓഫീസർ , സീനിയർ മാനേജർ മാനേജർ (കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ്) , സീനിയർ മാനേജർ (സ്റ്റാർട്ട് അപ്പ് ഓപ്പറേഷൻസ്) , സീനിയർ മാനേജർ (ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ്) തസ്തികകളിലെ ഓരോ ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.cdot.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |