Government JobsJob NotificationsKerala Govt JobsKerala PSC UpdatesLatest UpdatesNursing/Medical Jobs
മെഡിക്കൽ സർവീസസ് എക്സാമിനേഷൻ, 559 ഡോക്ടർ നിയമനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18
യു.പി.എസ്.സി.കമ്പൈൻഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2020-ന് അപേക്ഷ ക്ഷണിച്ചു.
559 ഒഴിവുകളാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രം.
ഒഴിവുള്ള ഡിപ്പാർട്ട്മെൻറുകൾ :
- സെൻട്രൽ ഹെൽത്ത് സർവീസ് – 182 , റെയിൽവേ – 300
- ഓർഡനൻസ് ഫാക്ടറീസ് – 66 , ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ – 11
- യോഗ്യത : അവസാനവർഷ എം.ബി.ബി.എസിൻറെ എഴുത്തുപരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും പാസായിരിക്കണം.
- അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാം.
പ്രായപരിധി : 32 വയസ്സ്.
എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : 200 രൂപയാണ്.
വനിതകൾ / എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ് :
- രണ്ട് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
- ആദ്യ ഘട്ടത്തിൽ 250 മാർക്ക് വീതമുള്ള രണ്ട് മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പരീക്ഷയുണ്ടായിരിക്കും.
- മൊത്തം 500 മാർക്കാണ്.
- രണ്ടാം ഘട്ടത്തിൽ പേഴ്സണാലിറ്റി ടെസ്റ്റ് ആയിരിക്കും ഉണ്ടാകുക.
- പേഴ്സണാലിറ്റി ടെസ്റ്റ് 100 മാർക്കിനാണ്.
വിശദമായ പരീക്ഷാ സിലബസ് വെബ്സൈറ്റിൽ ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |