Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceEngineering JobsGovernment JobsJob NotificationsLatest Updates

CDS 2020 : സേനയിൽ 344 ഒഴിവുകൾ

കേരളത്തിലും പരീക്ഷാകേന്ദ്രം | അവിവാഹിതർക്കാണ് അവസരം | വനിതകൾക്ക് 17 ഒഴിവ്

യു.പി.എസ്.സി.കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻ(II) 2020 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഷോർട്ട് സർവീസ് (എസ്.എസ്.സി ) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് വനിതകൾക്കും അപേക്ഷിക്കാം . നിലവിൽ വനിതകൾക്ക് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ 17 ഒഴിവാണുള്ളത്.

കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.

അവിവാഹിതരായവർക്കാണ് അവസരം.

ഒഴിവുള്ള അക്കാദമികൾ


ഇന്ത്യൻ മിലിട്ടറി അക്കാദമി , ടെഹ്റാദൂൺ -100

  • യോഗ്യത : ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • പ്രായം : 1997 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഇന്ത്യൻ നേവൽ അക്കാദമി , ഏഴിമല -26

  • യോഗ്യത : എൻജിനീയറിങ് ബിരുദം.
  • പ്രായം : 1997 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

എയർഫോഴ്സസ് അക്കാദമി,ഹൈദരാബാദ് -32

  • യോഗ്യത : 10+2-ൽ ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചിരിക്കണം.അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
  • പ്രായപരിധി : 20-24 വയസ്സ്.
  • 1997 ജൂലായ് 2-നും 2001 ജൂലായ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.

ഓഫീസേഴ്സ് ട്രെയിങ് അക്കാദമി , ചെന്നൈ.

  • എസ്.എസ്.സി. പുരുഷന്മാർ 169,ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി , ചൈന്നെ എസ്.എ സ്.സി . വനിതകൾ -17
  • യോഗ്യത : പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ ബിരുദം.അല്ലെങ്കിൽ തത്തുല്യം.
    പ്രായം : 1996 ജൂലായ് 2 – നും 2002 ജൂലായ് 1 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

മിലിട്ടറി / നേവൽ / എയർഫോഴ്സ് അക്കാദമിയിലേക്കുള്ള പരീക്ഷ യിൽ ഇംഗ്ലീഷ് , ജനറൽ ഇംഗ്ലീഷ് , എലമെൻററി മാത്തമാറ്റിക്സ് എന്നീവിഷയങ്ങളാണുള്ളത്.

ഓരോ വിഷയത്തിനും നൂറുമാർക്ക് വീതമാണുള്ളത് . ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പരീക്ഷയിൽ ഇംഗ്ലീഷ് , ജനറൽ നോളജ് എന്നീ വിഷയങ്ങളാണുള്ളത് .

ഓരോ വിഷയത്തിനും 100 മാർക്ക് വീതം.

വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ശാരീരികക്ഷമത : വിവിധ സേനകളിലെ ഓഫീസേഴ്സ് എൻട്രി തസ്തികയിലെ ശാരീരികക്ഷമതയ്ക്ക് തുല്യം.

www.joinindianarmy.nic.in , www.joinindiannavy.gov.in,www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകൾ കാണുക.

അപേക്ഷാഫീസ് : 200 രൂപ

വനിതകൾ,എസ്.സി./എസ്.ടി വിഭാഗത്തിന് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട  വിധം


ഓൺലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

എഴുത്തുപരീക്ഷയ്ക്കുശേഷം 2020 ഡിസംബറിൽ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആർമി/നേവൽ/എയർഫോഴ്സ് ആസ്ഥാനങ്ങളിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!