പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; ഈ ആഴ്ച്ചയിലെ ഒഴിവുകള്‍
ക്യാമ്പ് അസിസ്റ്റന്റ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന എപിജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പരീക്ഷ- മൂല്യ നിര്‍ണ്ണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടക്കുന്നു. ഡിഗ്രി/ മൂന്ന് വര്‍ഷ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പുകളുമായി ജൂണ്‍ 11ന് രാവിലെ 10ന് കോളജില്‍ ഹാജരാകണം. സംശയങ്ങള്‍ക്ക്: 0471 2300484.
വിവിധ തസ്തികകളില്‍ അഭിമുഖം നടക്കുന്നു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളില്‍ അഭിമുഖം നടക്കും. സെയില്‍സ് ഓഫീസര്‍ (പുരുഷന്‍മാര്‍), ഇന്‍ഷ്വറന്‍സ് എക്‌സിക്യുട്ടീവ് (പുരുഷന്‍മാര്‍) തസ്തികകളില്‍ ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സര്‍വീസ് അസോസിയേറ്റ് തസ്തികയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്ലസ് ടുവാണ് യോഗ്യത. 35 വയസാണ് പ്രായപരിധി. ഫോണ്‍: 0471-2992609.
ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി. ടൈപ്പിസ്റ്റ് ഒഴിവ്
കരുനാഗപ്പള്ളി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി. ടൈപ്പിസ്റ്റ് ഒഴിവ്
കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി. ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടക്കുന്നു. സിവില്‍ / ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 10 വരെ നീട്ടിയിട്ടുണ്ട്.
അപേക്ഷകര്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ ജില്ല ജഡ്ജ്, ജില്ല കോടതി, കൊല്ലം’ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫിഷറീസ് ഓഫിസുകളിൽ കോ-ഓർഡിനേറ്റർ
കേരള മത്സ്യതൊഴിലാളി ക്ഷേമനിധിബോർഡ് (മത്സ്യബോർഡ്) തിരുവനന്തപുരം മേഖലാ കാര്യാലയ പരിധിയിൽപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയിൽ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരം താമസമുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉളളവരും ഫീൽഡ് ജോലിക്ക് പ്രാപ്തരും ആയിരിക്കണം.
അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ matsyaboardtvm@gmail.com എന്ന ഈ മെയിലിൽ അയയ്ക്കണം. തപാൽ മാർഗം അപേക്ഷ അയയ്ക്കേണ്ട വിലാസം റീജിയണൽ എക്സിക്യൂട്ടീവ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ ഓഫീസ്, കാന്തി, ജി.ജി.ആർ.എ-14 എ, റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂൺ 13നു വൈകിട്ട് അഞ്ചു മണി. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഫോൺ: 0471-2325483.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ ജില്ലയിലെ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്) തസ്തികയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ, മൂന്നു വര്‍ഷത്തെ ജോലി പരിചയം. പ്രായ പരിധി 18 നും 41 നും മദ്ധ്യേ (2023 ജനുവരി 1 ന്റെ അടിസ്ഥാനത്തില്‍).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 20 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഗസ്റ്റ് അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊല്ലം : പുനലൂര്‍ നെല്ലിപ്പള്ളി സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ദിവസവേതന അടിസ്ഥാനത്തില്‍) ഗസ്റ്റ്-അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും. അംഗീകൃത സര്‍വകലാശാലയുടെ ബികോം ബിരുദവും സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വിജയിച്ച ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ ഏഴ് രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. ഫോണ്‍ 0475-2229670.
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് നിയമനം
എഴുകോണ്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം (പാര്‍ട്ട് ടൈം) തസ്തികയിലെ ഒഴിവിലേയ്ക്ക് താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂള്‍ 10ന് രാവിലെ 11 ന് സ്ഥാപനമേധാവി മുമ്പാകെ ഹാജരാകണം. ഫോണ്‍:- 940006516, 9074827775.
ഡ്രൈവറെ ആവശ്യമുണ്ട്
ഇടുക്കി : തൊടുപുഴ ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും, പ്രവർത്തിപരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട് . ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ – ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം. റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന.
മാസവേതനം 25,000/- രൂപ . അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10. ഫോൺ- 9496402383
മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ആര്‍ക്കിയോളജി ആന്റ മെറ്റീരിയല്‍ കള്‍ച്ചര്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം. പി എച്ച് ഡി , നെറ്റ് മുന്‍ഗണന. പ്രവര്‍ത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ള എറണാകുളം വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ( ഒരു സെറ്റ് കോപ്പികള്‍ സഹിതം) ജൂണ്‍ ആറിന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക.
ഫോണ്‍ 0484 2352838
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
വയനാട് : കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25-50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04936-202232
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20.
വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.
പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്.സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708.
താല്‍ക്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം
പേരാമ്പ്ര ഗവ. ഐ ടി ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ആറിന് ഉച്ച രണ്ട് മണിക്ക്. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ ടി സി/ എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 എണ്ണം) സഹിതം പേരാമ്പ്ര ഗവ. ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 9400127797.
എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി
കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രീ-മെട്രിക് എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി. വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ പോസ്റ്റുകളിലേക്ക് അവസരം. 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
വൈത്തിരി താലൂക്ക് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30ന് കല്‍പ്പറ്റ ഐറ്റിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം. സംശയങ്ങള്‍ക്ക്: 04936 202232.