Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Accountant JobsAlappuzhaBank jobsBanking/Insurance JobsCareer In ShortData Entry JobsDistrict Wise JobsErnakulamGovernment JobsIdukkiIT/Cyber JobsJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaStenographerThiruvananthapuramThrissurWayanad

സഹകരണ സ്ഥാപനങ്ങളില്‍ 207 അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 02

Kerala Co-Operative Service Examination Board Notification 2024 : സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 207 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

സെക്രട്ടറി,അസിസ്റ്റൻറ് സെക്രട്ടറി /ചീഫ് അക്കൗണ്ടൻറ്,ജൂനിയർ ക്ലാർക്ക്/ കാഷ്യർ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ,ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

സഹകരണ സ്ഥാപനങ്ങളില്‍ 207 അവസരം

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 02

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

207 ഒഴിവിലേക്കാണ് വിജ്ഞാപനം.

ഇതിൽ 190 ഒഴിവ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-2, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-7, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-4, ഡേറ്റ എൻട്രി ഓപ്പറേറ്റർ-4 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.

നിയമന രീതി: നേരിട്ടുള്ള നിയമനം.

പരീക്ഷാബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.

അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിന്റെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന/സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂലായ് 2.

ഒഴിവ് വിവരങ്ങൾ
കാറ്റഗറി നമ്പർ തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ഒഴിവുകൾ (ജില്ലാടിസ്ഥാനത്തിൽ)
1/2024 സെക്രട്ടറി 02
  • തിരുവനന്തപുരം-1,
  • കണ്ണൂർ – 1
2/2024 അസിസ്റ്റൻറ് സെക്രട്ടറി /ചീഫ് അക്കൗണ്ടൻറ്/ഡെപ്യൂട്ടി ജനറൽ മാനേജർ 07
  • എറണാകുളം-1,
  • തൃശ്ശൂർ-2 ,
  • പാലക്കാട്-1 ,
  • കോഴിക്കോട് – 1
  • കണ്ണൂർ – 1
  • കാസർകോഡ് – 1
3/2024 ജൂനിയർ ക്ലാർക്ക്/ കാഷ്യർ 190
  • തിരുവനന്തപുരം-6 ,
  • കൊല്ലം-5 ,
  • പത്തനംതിട്ട-1 ,
  • ആലപ്പുഴ-4,
  • കോട്ടയം-9 ,
  • ഇടുക്കി-3,
  • വയനാട് – 04 ,
  • എറണാകുളം-39,
  • തൃശ്ശൂർ-23 ,
  • മലപ്പുറം-23 ,
  • പാലക്കാട് -46 ,
  • കോഴിക്കോട് -15 ,
  • കണ്ണൂർ -10 ,
  • കാസർഗോഡ് – 2
4/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 4
  • കൊല്ലം-1 ,
  • തൃശ്ശൂർ-1 ,
  • കണ്ണൂർ -1 ,
  • കാസർഗോഡ് – 1
5/2024 ഡേറ്റ എൻട്രി ഓപ്പറേറ്റർ 4
  • തൃശ്ശൂർ-1 ,
  • മലപ്പുറം-1 ,
  • പാലക്കാട് -2,

വിജ്ഞാപന നമ്പർ : 1/2024

തസ്തികയുടെ പേര് : സെക്രട്ടറി

വിദ്യാഭ്യാസ യോഗ്യത :

  • (i)എച്ച്‌ഡിസി ആൻഡ് ബിഎമ്മിൽ ബിരുദവും അക്കൗണ്ടന്റായി ഏഴുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനുമുകളിലുള്ള തസ്തികയും അഥവാ
    (ii) അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും.
    (iii) അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി (കോ-ഓപ്പറേഷൻ & ബാങ്കിംഗ്), അക്കൗണ്ടന്റായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സഹകരണ ബാങ്കിൽ അതിനു മുകളിലുള്ള തസ്തികയും. അഥവാ
    (iv) ബി.കോം (സഹകരണം) സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ ഏഴ് വർഷത്തെ പരിചയം.

വിജ്ഞാപന നമ്പർ : 2/2024

തസ്തികയുടെ പേര് : അസിസ്റ്റൻറ് സെക്രട്ടറി/ചീഫ് അക്കൗണ്ടൻറ്/ഡെപ്യൂട്ടി ജനറൽ മാനേജർ

വിദ്യാഭ്യാസ യോഗ്യത :

  • എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാതെ ലഭിച്ച അംഗീകൃത സർവകലാശാലാബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽ
  • എച്ച്.ഡി. & സി. ബി.എം. അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം.അല്ലെങ്കിൽ
  • കേരള കാർഷിക സർവകലാശാലയിൽനിന്നും ബി.എസ്.സി./ എം.എസ്.സി.(സഹകരണം ബാങ്കിങ്) അല്ലെങ്കിൽ
  • കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങളും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.

 

വിജ്ഞാപന നമ്പർ : 3/2024

തസ്തികയുടെ പേര് : ജൂനിയർ ക്ലർക്ക്/കാഷ്യർ

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും.

കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓ പ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.

കൂടാതെ സഹകരണം ഐച്ഛികവിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിൻറ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിങ് ) ഉള്ളവർക്കും അപേക്ഷിക്കാം.

വിജ്ഞാപനം നമ്പർ: 4/2024

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വിദ്യാഭ്യാസയോഗ്യത :

    • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിന് ഡിഗ്രി/ MCA/MSc
    • 3 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്

വിജ്ഞാപനം നമ്പർ: 5/2024

തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസയോഗ്യത :

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.
  • കേരള/കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
  • ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം.

 

നിയമന രീതി : പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമാണ് നിയമനം.

പ്രായപരിധി : 01.01.2024 – ന് 18-40 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്നുവർഷത്തേയും വികലാംഗർക്ക് പത്തുവർഷത്തെയും വിധവകൾക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷ , അഭിമുഖം :

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന OMR പരീക്ഷ 80 മാർക്കിനാണ്.

ഒരു സംഘം /ബാങ്കിന്റെ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിനായിരിക്കും. ആയതിൽ അഭിമുഖത്തിന് കുറഞ്ഞത് 3 മാർക്ക് ലഭിക്കും.

12 മാർക്ക് അഭിമുഖത്തിൻറെ പ്രകടനത്തിനാണ്.

ഫീസ് : ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കാം.

പൊതുവിഭാഗക്കാർക്കും വയസ്സിളവ് ലഭിക്കുന്നവർ ഉൾപ്പെടെയുള്ളവർക്കും ഒരു സംഘം ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി അടയ്ക്കണം.

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന് ഒരു സംഘം ബാങ്കിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അടക്കണം. ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോമും ഒരു ചലാൻ ഡിമാൻഡ് ഡ്രാഫ്റ്റം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ.

അപേക്ഷാഫീസ് ഓൺലൈനായി ഫീസ് അടയ്ക്കാം.

വിശദമായ വിജ്ഞാപനം സഹകരണ സർവീസ് പരീക്ഷാബോർഡിൻറ www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

തപാൽ മാർഗ്ഗം അയക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 02.

Important Links
Official Notification Click Here
Apply Online Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!