സതേൺ റെയിൽവേ : കേരളത്തിൽ അപ്രൻറിസ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30
സതേൺ റെയിൽവേ അപ്രൻറിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ 1349 ഒഴിവുണ്ട്.
തിരുവനന്തപുരം ഡിവിഷനിൽ 683 ഒഴിവും പാലക്കാട് ഡിവിഷനിൽ 666 ഒഴിവുമുണ്ട്.
മറ്റ് ഒഴിവുകൾ തമിഴ്നാട്ടിലെ ഡിവിഷനുകളിലാണ്.
ഒഴിവുള്ള ട്രേഡുകൾ :
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) ,
- ഇലക്ട്രീഷ്യൻ ,
- ഫിറ്റർ ,
- കാർപ്പെൻറർ ,
- ഇലക്ട്രോണിക്സ് മെക്കാനിക്ക് ,
- പ്ലംബർ ,
- പെയിൻറർ (ജനറൽ) ,
- ഡീസൽ മെക്കാനിക്ക് ,
- ഡ്രോട്സ്മാൻ (സിവിൽ) ,
- റെഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക് ,
- ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ,
- ഇലക്ട്രോണിക്സ് മെക്കാനിക്ക് ,
- ഇൻസ്‌ട്രുമെൻറ് മെക്കാനിക്ക് ,
- വയർമാൻ ,
- ടർണർ ,
- കാർപ്പെൻറർ ,
- മെഷിനിസ്റ്റ് ,
- അഡ്വാൻസ് വെൽഡർ ,
- കോപ്പ.
- പി.എ.എസ്.എസ്.എ. ,
- എം.എൽ.ടി റേഡിയോളജി /പാത്തോളജി / കാർഡിയോളജി.
യോഗ്യത :
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം.
50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
എൻ.സി.വി.ടി/എസ്.സി.വി.ടി നൽകുന്ന ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
എം.എൽ.ടി. ട്രേഡിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ്ടു സയൻസ് ( ഫിസിക്സ് , കെമിസ്ട്രി ,ബയോളജി) പാസായിരിക്കണം.
ഡിപ്ലോമ / ബിരുദം തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
പരിശീലനം : ഫിറ്റർ ഫ്രഷേഴ്സിന് 2 വർഷം.
എം.എൽ.ടി. ഫ്രഷേഴ്സിന് ഒരുവർഷവും മൂന്ന് മാസവുമാണ് പരിശീലനം.
ഡീസൽ മെക്കാനിക്ക് ഒഴികെയുള്ള മറ്റ് ട്രേഡിലേക്ക് ഒരുവർഷത്തെ പരിശീലനം.
ഡീസൽ മെക്കാനിക്ക് ട്രേഡിന് രണ്ടുവർഷത്തെ പരിശീലനം.
വിശദവിവരങ്ങൾക്ക് www.sr.indianrailways.gov.in > News and updates > Personnel Branch information tab എന്ന ലിങ്ക് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |