Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesBank jobsBanking/Insurance JobsGovernment JobsJob Notifications

റിസർവ് ബാങ്കിൽ ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

റിസർവ് ബാങ്കിൽ ഓഫീസർ ഇൻ ഗ്രേഡ് ബീ തസ്തികയിലേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 322 ഒഴിവുകളാണുള്ളത്.

സ്ഥിരം നിയമനമാണ്.

ആദ്യഘട്ട ഓൺലൈൻ പരീക്ഷ മാർച്ച് 6 – നാണ്.

കേരളത്തിൽ ഇതിന് 10 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഓഫീസർ ഗ്രേഡ് ബി (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 270
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം / തത്തുല്യ യോഗ്യത അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം / തത്തുല്യ യോഗ്യത.
  • എസ്.സി/എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് മാർക്കിൽ ഇളവുണ്ട്.

തസ്‌തികയുടെ പേര് : ഓഫീസർ ഗ്രേഡ് ബി ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച്

  • ഒഴിവുകളുടെ എണ്ണം : 29
  • യോഗ്യത : ഇക്കണോമിക്സ് /ഇക്കണോമെട്രിക്സ് /ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് /മാത്തമാറ്റിക്കൽ ഇക്കണോമിക്സ് /ഇൻറഗ്രേറ്റഡ് ഇക്കണോമിക്സ് / ഫിനാൻസ് തത്തുല്യം എന്നിവയിലേതിലെങ്കിലും 56 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ 65 ശതമാനം മാർക്കോടെ പി.ജി.ഡി.എം/ എം.ബി.എ. ഫിനാൻസ്.
  • എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് മാർക്കിൽ ഇളവുണ്ട്.
    എം.ഫിൽ , പിഎച്ച്.ഡി . എന്നിവ അഭിലഷണീയം.

തസ്‌തികയുടെ പേര് : ഓഫിസർ ഗ്രേഡ് ബി (ഡിപ്പാർട്ട്മെൻറ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്)

  • ഒഴിവുകളുടെ എണ്ണം : 23
  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ് /മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമാറ്റിക്സ് തത്തുല്യം എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സിൽ ബിരുദാനന്തരബിരുദവും സ്റ്റാറ്റിസ്റ്റിക്സിൽ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ പി.ജി.ഡി.ബി.എ.

എല്ലാ കോഴ്സിലും 55 ശതമാനം മാർക്ക് ആവശ്യമാണ്.

എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിയവർക്ക് മാർക്കിൽ ഇളവുണ്ട്.

എം.ഫിൽ , പിഎച്ച്.ഡി എന്നിവ അഭിലഷണീയം.

പ്രായപരിധി : 1991 ജനുവരി 2 – നും 2000 ജനുവരി 1 -നുമിടയിൽ ജനിച്ചവരായിരിക്കണം ( നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 35,150 രൂപ.

രണ്ട് ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷയും അഭിമുഖമുണ്ട്.

ആദ്യഘട്ട ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ , കൊച്ചി , ആലപ്പുഴ , കോട്ടയം , കോഴിക്കോട് , മലപ്പുറം , തൃശൂർ , പാലക്കാട് , തിരുവനന്തപുരം , കൊല്ലം എന്നിങ്ങനെ 10 കേന്ദ്രങ്ങളുണ്ട്.

രണ്ടാം ഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ കേന്ദ്രം.

അപേക്ഷാഫീസ്  : 850 രൂപ.

എസ്.സി. , എസ്.ടി. വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾ www.rbi.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!