Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortDistrict Wise JobsEdu FocusGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

ആർ.സി.സി.യിൽ നഴ്സിങ് അസിസ്റ്റന്റ് പരിശീലനം

യോഗ്യത : എസ്.എസ്.എൽ.സി. | സ്റ്റൈപ്പൻഡ്: പ്രതിമാസം 4,000 രൂപ. | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 24.

RCC Notification 2024 for Nursing Assistant Training Programme 2024-26 : തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിൽ നഴ്‌സിങ് അസിസ്റ്റൻ്റ് ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

40 സീറ്റാണുള്ളത്.

ആദ്യയവസരത്തിൽ എസ്.എസ്.എൽ.സി. വിജയിച്ചവർക്ക് അപേക്ഷിക്കാം.

ജൂൺ 24-നാണ് ക്ലാസുകളാരംഭിക്കുക.

രണ്ടുവർഷത്തെ കോഴ്‌സാണ്.

ആദ്യവർഷം പരിശീലനവും രണ്ടാംവർഷം നിർബന്ധിത അപ്രൻ്റിസ്‌ഷിപ്പുമായിരിക്കും.

പ്രായം: 18-23 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്‌.ടി. അപേക്ഷകർക്ക് അഞ്ചുവയസ്സിൻ്റെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവയസ്സിന്റെയും ഇളവ്.

സ്റ്റൈപ്പൻഡ്:

  • ആദ്യവർഷത്തിലെ ആദ്യ മൂന്നുമാസത്തിനുശേഷം പ്രതിമാസം 4,000 രൂപ.
  • രണ്ടാംവർഷം പ്രതിമാസം 6,000 രൂപ.

തിരഞ്ഞെടുപ്പ് : 

  • ജൂൺ എട്ടിന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
  • പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.
  • മലയാളത്തിൽ, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കുമുണ്ടായിരിക്കുക.
  • നെഗറ്റീവ് മാർക്കുണ്ടാകില്ല.

കോഴ്‌സ് ഫീസ്: 4,000 രൂപ.

കൂടാതെ 500 രൂപ കോഷൻ ഡിപ്പോസിറ്റും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും നേരിട്ടോ സ്പീഡ് പോസ്റ്റ് വഴിയോ,

അഡീഷണൽ ഡയറക്ടർ,
റീജണൽ കാൻസർ സെൻ്റർ,
തിരുവനന്തപുരം -11 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 24.

അപേക്ഷാഫോമും വിശദവിവരങ്ങളും www.rcctvm.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links

Official Notification Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!