കശുവണ്ടി വികസന കോർപ്പറേഷനിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 26 (26-05-2024)
KSCDC Notification 2024 for Sales Executives : കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള സെയിൽസ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാം.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി 6 ഒഴിവുണ്ട്.
ശമ്പളം: പ്രതിമാസം 10,000 രൂപ (മികവിനനുസരിച്ച് ഇൻസെന്റ്റീവ് ലഭിക്കും).
യോഗ്യത: പ്ലസ്‌ടു വിജയം, ഡ്രൈവിങ് ലൈസൻസ്, കംപ്യൂട്ടർ പരിജ്ഞാനം.
പ്രായം: 20-36 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്).
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലായി അയയ്ക്കണം.
വിലാസം:
മാനേജിംഗ് ഡയറക്ടർ,
കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്,
മുണ്ടക്കൽ,
കൊല്ലം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 26 (26-05-2024)
വിശദ വിവരങ്ങൾക്ക് cashewcorporation.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification & Application Form | Click Here |
Official Website | Click Here |