Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt Jobs

ഫാക്ടിൽ 81 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18

എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 81 അപ്രൻറിസ് ഒഴിവ്.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

ഗ്രാജുവേറ്റ് , ടെക്നീഷ്യൻ തസ്തികകളിലാണ് അവസരം.

www.mhrdnats.gov.in– ൽ സതേൺ റീജണിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

വികലാംഗ വിഭാഗത്തിലുള്ളവരെ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ പരിഗണിക്കും.

തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 24

ഒഴിവുകൾ :

  • കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ് -04 ,
  • സിവിൽ -03 ,
  • കെമിക്കൽ -05 ,
  • മെക്കാനിക്കൽ -05 ,
  • ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -04 ,
  • ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ /ഇൻസ്ട്രമെന്റേഷൻ കൺട്രോൾ /അപ്ലെയ്ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ -03

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും വിഭാഗത്തിൽ റഗുലർ എൻജിനീയറിങ് ബിരുദം (ബി.ടെക് /ബി.ഇ. (യു.ജി.സി/എ.ഐ.സി.ടി.ഇ) അംഗീകൃത കോഴ്സസ്).

എൻജിനീയറിങ് ബിരുദത്തിൽ ജനറൽ വിഭാഗത്തിന് യോഗ്യതാ പരീക്ഷയിൽ മിനിമം 60 ശതമാനം മാർക്കും എസ്.സി / എസ്.ടി വിഭാഗത്തിന് മിനിമം 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ബിരുദം പാസായതിനു ശേഷം 31.03.2021 – ൽ മൂന്നുവർഷം കവിയാൻ പാടില്ല.

പ്രായപരിധി : ജനറൽ വിഭാഗത്തിൽ 31.01.2021 – ൽ 25 വയസ്സ് കവിയാൻ പാടില്ല.

ജനറൽ വിഭാഗം 01.02.1996 – ലോ അതിനു ശേഷമോ ജനിച്ചവരും ഒ.ബി.സി (NCL) വിഭാഗത്തിൽ ഉള്ളവർ 01.02.1993 – ലോ അതിനുശേഷമോ ജനിച്ചവരും , എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉള്ളവർ 01.02.1991 – ലോ അതിനുശേഷമോ ജനിച്ചവരും ആയിരിക്കണം.

സ്റ്റൈപ്പെൻഡ് : 10,000 രൂപ.

തസ്‌തികയുടെ പേര് : ടെക്‌നിഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 57

ഒഴിവുകൾ :

  • കെമിക്കൽ -15 ,
  • കംപ്യൂട്ടർ -13 ,
  • സിവിൽ -05 ,
  • ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -05 ,
  • ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് , ഇൻസ്ട്രമെൻറ് ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെൻറഷൻ -04 ,
  • മെക്കാനിക്കൽ -10 ,
  • മെഴ്സ്യൽ പ്രാക്ടീസ് -05

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും വിഭാഗത്തിൽ മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ (സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകൃത റെഗുലർ കോഴ്സ്).

എൻജിനീയറിങ് ഡിപ്ലോമയിൽ ജനറൽ വിഭാഗത്തിന് യോഗ്യതാ പരീക്ഷയിൽ മിനിമം 60 ശതമാനം മാർക്കും എസ്.സി / എസ്.ടി വിഭാഗത്തിന് മിനിമം 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ബിരുദം പാസായതിനുശേഷം 31.03.2021 – ൽ മൂന്നുവർഷം കവിയാൻ പാടില്ല.

പ്രായപരിധി : ജനറൽ വിഭാഗത്തിൽ 31.01.2021 – ൽ 23 വയസ്സ് കവിയാൻ പാടില്ല.

ജനറൽ വിഭാഗം 01.02.1998 – ലോ അതിനു ശേഷമോ ജനിച്ചവരും ഒ.ബി.സി (NCL) വിഭാഗത്തിൽ ഉള്ളവർ 01.02.1995 – ലോ അതിനുശേഷമോ ജനിച്ചവരും , എസ്.സി / എസ്.ടി വിഭാഗത്തിൽ ഉള്ളവർ 01.02.1993 – ലോ അതിനുശേഷമോ ജനിച്ചവരും ആയിരിക്കണം.

സ്റ്റൈപ്പൻഡ് : 8,000 രൂപ.

തിരഞ്ഞെടുപ്പ് : മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.

ഗ്രാജുവേറ്റ് , ഡിപ്ലോമ വിഭാഗക്കാർക്ക് പ്രത്യേകം ഫോം വെബ്സൈറ്റിലൂണ്ട്.

അപേക്ഷാ പൂരിപ്പിച്ച് അവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയയ്ക്കണം.

അയയ്ക്കേണ്ട രേഖകൾ ഇനി പറയുന്നു.

  • പത്താം ക്ലാസ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും.
    ഗ്രാജുവേറ്റ് വിഭാഗത്തിന് പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കൂടി ഉൾപ്പെടുത്തണം.
  • ഗ്രാജുവേറ്റ് ഡിപ്ലോമ പാസ് സർട്ടിഫിക്കറ്റ് ആൻഡ് മാർക്ക് ലിസ്റ്റ്.

എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉള്ളവർ ജാതിസർട്ടിഫിക്കറ്റും , ഒ.ബി.സി വിഭാഗത്തിൽ ഉള്ളവർ നോൺ – ക്രീമിലയർ (NCL) സർട്ടിഫിക്കറ്റും മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് EWS സർട്ടിഫിക്കറ്റും (തഹസിൽദാരോ അതിന് മുകളിലുള്ള ഓഫീസറോ നൽകുന്ന ആറുമാസത്തിനുള്ളിൽ സാധുവായ സർട്ടിഫിക്കറ്റ്).

* ആധാർ കാർഡ് .

അപേക്ഷ അയക്കേണ്ട വിലാസം :

സീനിയർ മാനേജർ (ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ്) ,
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് സെൻറർ ,
ഉദ്യോഗമണ്ഡൽ ,
എലൂർ ,
എറണാകുളം ജില്ല
പിൻ : 683501 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!