പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 40 മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ റിസ്ക് മാനേജർ , ഐ.ടി മാനേജർ തസ്തികകളിലായി 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലാറ്ററൽ റിക്രൂട്ട്മെൻറാണ്.
- റിസ്ക് മാനേജർ (സ്കെയിൽ : എസ്.എം.ജി.എസ് – IV ) -1 ,
- റിസ്ക് മാനേജർ (സ്കെയിൽ : എം.എം.ജി.എസ്.- III) -2 ,
- ഐ.ടി മാനേജർ ( സ്കെയിൽ : എം.എം.ജി.എസ്.- III ) -13 ,
- മാനേജർ (സ്കെയിൽ : എം.എം.ജി.എസ്.- II ) -24 എന്നിങ്ങനെയാണ് ഒഴിവ്.
യോഗ്യത :
റിസ്ക് മാനേജർ :
ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദവും മാത്തമാറ്റിക്സ് ,സ്റ്റാറ്റിസ്റ്റിക്സ് , ഇക്കണോമിക്സ് , റിസ്ക് മാനേജ്മെന്റ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദവും , എം.ബി.എ (ഫിനാൻസ് /ബാങ്കിങ് /റിസ്ക് മാനേജ്മെൻറ്) / 60 ശതമാനം മാർക്കോടെ പി.ജി. ഡിപ്ലോമ (ഫിനാൻസ് /ബാങ്കിങ് / റിസ്ക് മാനേജ്മെൻറ്) അല്ലെങ്കിൽ സി.എ / ഐ.സി.ഡബ്ല്യൂ.എ/ സി.എസ്.
ഐ.ടി.ഓഫീസർ :
ബി.ഇ / ബി.ടെക് / എം.ഇ / എം.ടെക് (കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി / കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഐ.ടി / ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്. അല്ലെങ്കിൽ എം.സി.എ (കുറഞ്ഞത് 60 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം).
പ്രായപരിധി :
റിസ്ക് മാനേജർ (സ്കെയിൽ : എസ്.എം.ജി.എ സ്.- IV ) തസ്തികയിലേക്ക് 30-40 വയസ്സും മറ്റ് തസ്തികകളിലേക്ക് 25-35 വയസ്സുമാണ് പ്രായപരിധി (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
പ്രവർത്തന പരിചയം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക് www.punjabandsindbank.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |