പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പാലക്കാട് ക്ഷീരവികസനവകുപ്പിന് കീഴിൽ ജോലി നേടാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 14
ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതിയിൽ അഞ്ച് ഒഴിവുകളുണ്ട്.
കരാറടിസ്ഥാനത്തിലാണ് അവസരം.
ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ഡയറി പ്രൊമോട്ടർ
ഒഴിവുകളുടെ എണ്ണം : 03
(പാലക്കാട്, കൊല്ലങ്കോട് എന്നീ ക്ഷീരവികസന യൂണിറ്റുകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.)
യോഗ്യത : എസ്.എസ്.എൽ.സി.
ശമ്പളം : 7500 രൂപ
തസ്തികയുടെ പേര് : വുമൺ കാന്റിൽ കെയർ വർക്കർ
ഒഴിവുകളുടെ എണ്ണം : 02
(ഒറ്റപ്പാലം, ആലത്തൂർ എന്നീ ക്ഷീരവികസന യൂണിറ്റുകളിൽ ഓരോ ഒഴിവ്.)
യോഗ്യത : എസ്.എസ്.എൽ.സി.
ശമ്പളം : 6,000 രൂപ.
പ്രായപരിധി : 18-50 വയസ്സ്.
അപേക്ഷകർ അതത് ബ്ലോക്കിലെ സ്ഥിരം താമസക്കാരായിരിക്കണം.
അപേക്ഷയും ആവശ്യമായ രേഖകളും ബ്ലോക്ക് ക്ഷീരവികസന സർവീസ് യൂണിറ്റിൽ സമർപ്പിക്കണം.
കൂടിക്കാഴ്ചയ്ക്ക് അർഹതയുള്ളവരുടെ അന്തിമപട്ടിക ജൂൺ 15-ന് സിവിൽ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുമ്പിൽ പ്രസിദ്ധികരിക്കും.
കൂടിക്കാഴ്ച ജൂൺ 17-ന് നടക്കും.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക
ഫോൺ : 0491-2505137
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 14
ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക