Job NotificationsGovernment JobsITI/Diploma JobsLatest Updates
ഒ.എൻ.ജി.സിയിൽ 21 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 04
കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിൽ എച്ച്.ആർ. എക്സിക്യുട്ടീവ് , പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിൽ 21 ഒഴിവ്.
2020 ജൂണിലെ യു.ജി.സി നെറ്റ് യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാകുക.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എച്ച്.ആർ എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : എച്ച്.ആർ.ഡി / എച്ച്.ആർ.എം പേഴ്സണൽ മാനേജ്മെന്റിൽ 60 ശതമാനം മാർക്കോടെയുള്ള എം.ബി.എ. അല്ലെങ്കിൽ പേഴ്സണൽ മനേജ്മെന്റ് / ഐ.ആർ ലേബർ വെൽഫെയറിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തരബിരുദം / പി.ജി ഡിപ്ലോമ.
- അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ഐ.ഐ.എമ്മിൽനിന്നുള്ള പി.ജി.ഡി.എം.
- നിർദിഷ്ടവിഷയത്തിൽ യു.ജി.സി നെറ്റ്.
തസ്തികയുടെ പേര് : പബ്ലിക് റിലേഷൻ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : പബ്ലിക് റിലേഷൻ / ജേണലിസം / മാസ് കമ്യൂണിക്കേഷനിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പി.ജി / പി.ജി ഡിപ്ലോമ.
- മാസ് കമ്യൂണിക്കേഷനിൽ യു.ജി.സി നെറ്റ്.
പ്രായപരിധി : 30 വയസ്സ്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.ongcindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 04.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |