ഐ.ടി.ഐ / ഡിപ്ലോമ യോഗ്യതയുള്ളവർക്ക് നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25
നോർത്തേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ 512 സൂപ്പർവൈസർ ട്രെയിനി ഒഴിവ് .
റെഗുലർ വ്യവസ്ഥയിൽ മധ്യപ്രദേശിലെ സിംഗ്രോളിയിലും ഉത്തർപ്രദേശിലെ സോനഭദ്രയിലുമാണ് നിയമനം.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് .
മഹാരാഷ്ട്രയിലെ സിംഗ്രോളി ജില്ലയിലും ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിലുമാണ് പരീക്ഷാകേന്ദ്രങ്ങൾ .
ഓൺലൈനായി അപേക്ഷിക്കണം .
ഓഗസ്റ്റ് മൂന്ന് മുതലാണ് അപേക്ഷിച്ച് തുടങ്ങാനാവുക .
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
സൂപ്പർവൈസർ : 79
തസ്തികയുടെ പേര് : അസിസ്റ്റൻറ് ഫോർമാൻ (ഇ ആൻഡ് ടി) :
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം . ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ഡിപ്ലോമയും .
തസ്തികയുടെ പേര് : മെക്കാനിക്കൽ
- ഒഴിവുകളുടെ എണ്ണം : 72
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം . മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ .
ടെക്നീഷ്യൻ (ട്രെയിനി ) : 483
തസ്തികയുടെ പേര് : ഫിറ്റർ
- ഒഴിവുകളുടെ എണ്ണം : 149
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം .ഫിറ്റർ ട്രേഡിൽ ഐ .ടി.ഐ. സർട്ടിഫിക്കറ്റ് .
- ഒരുവർഷത്ത അപ്രൻറിസ് പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .
തസ്തികയുടെ പേര് : ഇലക്‌ട്രീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 174
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം .
ഇലക്‌ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് . - ഒരുവർഷത്തെ അപ്രൻറിസ് പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .
തസ്തികയുടെ പേര് : ടർണർ
- ഒഴിവുകളുടെ എണ്ണം : 19
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം . ടർണർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് .
- ഒരുവർഷത്തെ അപ്രൻറിസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .
തസ്തികയുടെ പേര് : മെഷിനിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം . മെഷിനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് .
- ഒരുവർഷത്തെ അപ്രൻറിസ് ടെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .
തസ്തികയുടെ പേര് : വെൽഡർ
- ഒഴിവുകളുടെ എണ്ണം : 88
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം . വെൽഡർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് .
- ഒരുവർഷത്തെ അപ്രൻറിസ് പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം .
പ്രായപരിധി : 18 വയസ്സിനും 30 വയസ്സിനുമിടയിൽ .
എസ്.സി. / എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവഭിക്കും .
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.nclcil.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക
അപേക്ഷാഫീസ് 500 രൂപ .
ഓൺലൈനായി ഫീസടയ്ക്കാം , എസ്.സി. / എസ്.ടി. ഭിന്നശേഷി വിമുക്തഭടർ എന്നിവർക്ക് ഫീസില്ല .
വിശദ വിവരങ്ങൾക്ക് www.nclcil.in എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25 .
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |