Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsEngineering JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsLatest Updates

വാട്ടർ ഡെവലപ്‌മെന്റ് ഏജൻസിയിൽ 62 അവസരം

തിരഞ്ഞെടുപ്പ് ഓൺലൈൻ ടെസ്റ്റിലൂടെ | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 25

ജൽശക്തി മന്ത്രാലയത്തിനു കീഴിൽ വരുന്ന ഡൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്‌മെന്റ് ഏജൻസിയിൽ 62 ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : 07/2021.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായ പരിധി എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ

ഒഴിവുകളുടെ എണ്ണം : 16

യോഗ്യത :

  • സിവിൽ എൻജിനീയറിങ് ഡിപ്ലോമ.ബിരുദം/തത്തുല്യം അഭിലഷണീയം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : ഹിന്ദി ട്രാൻസ്-ലേറ്റർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഹിന്ദി ബിരുദാനന്തര ബിരുദം. ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.അല്ലെങ്കിൽ
  • ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചിരിക്കണം.അല്ലെങ്കിൽ
  • ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തര ബിരുദം. ഹിന്ദിയും ഇംഗ്ലീഷും ബിരുദ തലത്തിൽ പഠിച്ചിരിക്കണം.
  • ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്-ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
  • രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 21-30 വയസ്സ്.


തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ട്സ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • കൊമേഴ്‌സ് ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
  • സി.എ./ഐ.സി.ഡബ്ല്യു.എ./കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്ക് മുൻഗണന.

പ്രായപരിധി : 21-30 വയസ്സ്.


തസ്തികയുടെ പേര് : അപ്പർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 12

യോഗ്യത :

  • ബിരുദം,കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : സ്റ്റൈനോഗ്രാഫർ ഗ്രേഡ് II

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • പ്ലസ് ടു പാസ്സായിരിക്കണം.
  • ഷോർട്ഹാൻഡ് അറിഞ്ഞിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്.


തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകളുടെ എണ്ണം : 23

യോഗ്യത :

  • പ്ലസ് ടു പാസ്സായിരിക്കണം.
  • ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്.


തിരഞ്ഞെടുപ്പ്


ജൂനിയർ എൻജിനീയർ,ഹിന്ദി ട്രാൻസ്-ലേറ്റർ,ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, യു.ഡി.സി.തസ്തികയിലേക്ക് കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.

സ്റ്റൈനോഗ്രാഫർ,എൽ.ഡി.സി.തസ്തികയിലേക്ക് കമ്പ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റും സ്കിൽ ടെസ്റ്റും (ഷോർട്ഹാൻഡ്/ടൈപ്പിങ്) ഉണ്ടായിരിക്കും.

അപേക്ഷാഫീസ് : 840 രൂപ.

  • എസ്.സി./എസ്.ടി./വനിത/ഇ.ഡബ്ല്യു.എസ്./ഭിന്നശേഷിക്കാർക്ക് 500 രൂപ.
  • ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nwda.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!