കേരള കലാമണ്ഡലത്തിൽ അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ കലാവിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2021-2022 അധ്യയന വർഷത്തിലേയ്ക്ക് ഹൈസ്ക്കൂൾ/ഹയർസെക്കണ്ടറി/കോളേജ് വിഭാഗങ്ങളിലെ കലാവിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിലേക്കുള്ള പാനൽ തയ്യാറാക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷ തപാൽ മാർഗ്ഗമോ ഇമെയിൽ മാർഗ്ഗമോ അയക്കാവുന്നതാണ്.
യോഗ്യത
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ളവർ യോഗ്യത, വയസ്സ് പ്രവൃത്തിപരിചയം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഫോൺ നമ്പർ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ തപാലിലോ, ഇ-മെയിലിലോ ജൂലായ് 05 (05/07/2021) ന് വൈകീട്ട് 5.00 മണിക്ക് മുമ്പായി കലാമണ്ഡലം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
വിലാസം
കേരള കലാമണ്ഡലം കല്പിത സർവകലാശാല,
വള്ളത്തോൾ നഗർ,
ചെറുതുരുത്തി പോസ്റ്റ്,
തൃശൂർ ജില്ല – 679 531,
ഫോൺ : 04884 262418.
ഇമെയിൽ : info@kalamandalam.ac.in
വിശദ വിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെബ്സൈറ്റ് ലിങ്ക് : www.kalamandalam.ac.in
ഫോൺ : 04884 262418.
Important Links | |
---|---|
Official Notification | Click Here |
Qualification Details | Click Here |
More Info | Click Here |