നേവിയിൽ 2500 സെയിലർ ഒഴിവ് | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

ഇന്ത്യൻ നേവിയിൽ സെയിലർ തസ്തികയിൽ 2500 ഒഴിവ്.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.
- ആർട്ടിഫൈസർ അപ്രൻറിസ് (എ.എ) – 500 ,
- സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്.എസ്.ആർ) – 2000 എന്നിങ്ങനെയാണ് ഒഴിവ്.
2021 ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്.
പരീശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് എ.എ.യ്ക്ക് 20 വർഷവും എസ്.എസ്.ആറിന് 15 വർഷവുമാണ് സർവീസ്.
യോഗ്യത :
ആർട്ടിഫെസർ അപ്രൻറിസ് :
- 60 ശതമാനം മാർക്കോടെ ഫിസിക്‌സും മാത്‍സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു.
- കൂടാതെ കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
സീനിയർ സെക്കൻഡറി റിക്രൂട്സ് :
- ഫിസിക്‌സും മാത്‍സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു.
- കൂടാതെ കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
പ്രായം : 2001 ഫെബ്രുവരി ഒന്നിനും 2004 ജൂലായ് 31 – നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ.)
തിരഞ്ഞെടുപ്പ് :
കോവിഡിന്റെ സാഹചര്യത്തിൽ പ്ലസ്ടുവിൻറ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പതിനായിരം പേരെയാണ് എഴുത്തുപരീക്ഷക്കും ശാരീരികക്ഷമതാ പരീക്ഷക്കും ക്ഷണിക്കുക.
പരീക്ഷയിൽ ,
- ഇംഗ്ലീഷ് ,
- സയൻസ് ,
- മാത്തമാറ്റിക്സ് ,
- ജനറൽ നോളജ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങളുണ്ടാകും.
പ്ലസ്ടു ലെവലിൽനിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.
ഒരു മണിക്കൂറായിരിക്കും പരീക്ഷ.
എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്.
ടെസ്റ്റിൽ ;
- 7 മിനിറ്റിൽ 1.6 കിലോ മീറ്റർ ഓട്ടം ,
- 20 സ്ക്വാട്ട് ,
- 10 പുഷ് അപ് എന്നിവയുണ്ടാകും.
എഴുത്തുപരീക്ഷയ്ക്ക് വരുന്നവർ 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ശാരീരിക യോഗ്യത :
ഉയരം : 157 സെ.മീ., ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം.
5 സെ.മീ. വികാസം ഉണ്ടായിരിക്കണം.
കണ്ണ് |
|||
Without Glasses |
With Glasses |
||
Better Eye |
Worse Eye |
Better Eye |
Worse Eye |
6/6 |
6/9 |
6/6 |
6/6 |
തിരഞ്ഞെടുപ്പിനിടയിൽ മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് സേനയിൽ അംഗീകൃത ഡോക്ടർമാരായിരിക്കും.
അപേക്ഷിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കുന്നതിനാണ് ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യാം.
കൂടാതെ നീല ബാക്ക്ഗ്രൗണ്ടിൽ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindiannavy.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |