എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജർ/ഹിന്ദി ട്രാൻസ്-ലേറ്റർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.

നവരത്ന കമ്പനിയായ എൻജിനീയേഴ്സ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ/മാനേജർ,ജൂനിയർ ഹിന്ദി ട്രാൻസ്-ലേറ്റർ തസ്തികകളിലായി 6 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ (ലീഗൽ)
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ).
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ ഫുൾ ടൈം നിയമബിരുദം. എട്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായപരിധി : 36 വയസ്സ്.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ലീഗൽ)
ഒഴിവുകളുടെ എണ്ണം : 2 (ജനറൽ – 1, എസ്.ടി. – 1)
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ നേടിയ ഫുൾടൈം നിയമബിരുദം. നാല് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്-ലേറ്റർ
ഒഴിവുകളുടെ എണ്ണം : 03 (ജനറൽ).
യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ, അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി പ്രധാന വിഷയമായി പഠിച്ച ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരികൾ. അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷും ഹിന്ദിയും പ്രധാന വിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർ.
ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള തർജ്ജമയിൽ നേടിയ ഒരു വർഷത്തെ ഡിപ്ലോമ/സർട്ടിഫിക്കറ്റ്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഉയർന്ന പ്രായം : 30 വയസ്സ്.
ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി www.engineersindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |