കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
🆕 ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജോലി നേടാം
Attukal Temple Jobs 2025 : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജോലി നേടാം
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ വിവിധ തസ്‌തികകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
🆕 കുടുംബശ്രീയിൽ വീഡിയോ എഡിറ്റർ: വാക്ക് ഇൻ ഇൻറർവ്യൂ ഏപ്രിൽ 11ന്
കുടുംബശ്രീ സംസ്ഥാന മിഷൻ പബ്‌ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്‌ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org/careers .
🆕 താല്‍ക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാലിയേറ്റിവ് നഴ്‌സ് (ഹോമിയോ), സ്‌റ്റോര്‍ അസിസ്റ്റന്റ് (ഹോമിയോ), അറ്റന്‍ഡര്‍ (ഹോമിയോ) എന്നീ തസ്തികകളില്‍ താലികാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്‍് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204
🆕 വാക്ക് ഇൻ ഇന്റർവ്യൂ
പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള അക്രഡിറ്റ് എഞ്ചിനീയർ/ഓവർസീയർ ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 21നും 35 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം.
സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്ക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഏപ്രിൽ 24 ന് രാവിലെ 11 ന് ഐടിഡി പ്രൊജക്റ്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 202232.
🆕 അക്കൗണ്ടൻ്റ് ഒഴിവ്
ജില്ലാ നിർമിതി കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ നിയമിക്കുന്നു. ബികോം , ടാലി യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 26 നകം പ്രൊജക്ട് മാനേജർ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷിക്കണം.
🆕 അപ്രന്റീസ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പെരിന്തൽമണ്ണ പാതയ്ക്കരയിൽ പ്രവർത്തിക്കുന്ന ഐടിഐ യിൽ പ്ലംബർ ട്രേഡിലേക്ക് അപ്രന്റീസ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പ്ലംബർ ട്രേഡിലുള്ള നാഷണൽ ട്രേഡ് പാസായ പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. താല്പര്യമുള്ളവർ www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 16ന് രാവിലെ 11ന് ഐടിഐയിൽ വാക്ക് ഇൻ ഇൻറർവ്യൂ നടക്കും. ഫോൺ:04933-226068.
🆕 ട്രസ്റ്റി നിയമനം
മുത്താലം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 30 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും, മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ – 0495 2374547.
🆕 കരാർ നിയമനം
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ തസ്തികയിലെ 6 ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kldc.org സന്ദർശിക്കണം.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 16.
🆕 കരാർ നിയമനംവാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്
അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴില്‍ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലന അധ്യാപകരുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. കണക്ക്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ എം എസ് ഇ/ ബി എഡ്, സെറ്റ്/ എം എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.ബി എഡ്, സെറ്റ്/ എം എഡ് എന്നീ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ ബിരുദാന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. മത്സര പരീക്ഷ പരിശീലന കേന്ദ്രത്തില്‍ പഠിപ്പിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഏപ്രില്‍ 21 ന് രാവിലെ 10 മുതല്‍ 12 മണി വരെ ആനക്കട്ടി വട്ട്‌ലക്കി കോര്‍പ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയില്‍ ഇന്റര്‍വ്യു നടക്കുമെന്ന് ഐ.ടി.ഡി.പി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8281230461.
🆕പാലിയേറ്റീവ് നേഴ്‌സ്
പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയില്‍ പാലിയേറ്റീവ് നേഴ്‌സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്/ ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്‌സ് പാസാകണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെഡിക്കല്‍ ഓഫീസര്‍, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തില്‍ ഏപ്രില്‍ 16നകം അപേക്ഷിക്കണം. ഫോണ്‍: 04734 223617.
🆕 അതിഥി അധ്യാപക നിയമനം
മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉര്‍ദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാത്യക https://gwcmalappuram.ac.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 30ന് വെകീട്ട് അഞ്ചിന് മുന്‍പായി തപാല്‍ വഴിയോ/ നേരിട്ടോ കോളേജില്‍ നല്‍കണം.ഫോണ്‍-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.
🆕 അക്രഡിറ്റഡ് എഞ്ചിനീയര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യു 23-ന്
കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക് സിവില്‍/അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 23 ന് രാവിലെ 10 മണിക്കുളള വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍ – 0495 2210289.
🆕 സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതികം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം.
🆕 താൽക്കാലിക ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.
🆕 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആന്‍ഡ് പി.എ/ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ അംഗീകൃത ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 9447488348.
🆕 പാരാ ലീഗൽ വോളൻ്റിയർമാരെ നിയമിക്കുന്നു
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികള്‍ക്ക് വേണ്ടി പാരാ ലീഗല്‍ വോളൻ്റീയര്‍മാരെ (പി.എല്‍.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷന്‍ സ്റ്റേഷനുകളില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് (ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി) യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചത്. 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം . അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. എം.എസ്.ഡബ്ല്യൂ, ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി നിയമവിദ്യാര്‍ഥികള്‍ക്ക് 18-65 വയസ്സും മറ്റുള്ളവര്‍ക്ക് 25-65 വയസ്സുമാണ്. അപേക്ഷകരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് മുമ്പായി ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നേരിട്ടോ, സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ എന്ന വിലാസത്തില്‍ തപാലിലോ അപേക്ഷ സമര്‍പ്പിക്കണം . ഫോണ്‍: 0477-2262495.
🆕 മെഡിക്കൽ ഓഫീസർ ഒഴിവ്
ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.
🆕 ലാബ് ടെക്നീഷ്യൻ ഒഴിവ്
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04772282611, 04772282015.
One Comment