Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

കോസ്റ്റ് ഗാർഡിൽ 65 അസിസ്റ്റന്റ് കമാൻഡന്റ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ 65 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ ഡ്യൂട്ടി , കൊമേഴ്സ്യൽ പൈലറ്റ് , ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വിഭാഗത്തിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

മറ്റ് തസ്തികയിലേക്ക് പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാനാവുക.

ഓൺലൈനായി അപേക്ഷിക്കണം.

ഗ്രൂപ്പ് എ ഗസ്റ്റഡ് ഓഫീസർ വിഭാഗത്തിൽ നിയമനം ലഭിക്കും.

ഒഴിവുകൾ :

  • ജനറൽ ഡ്യൂട്ടി , കൊമേഴ്സ്യൽ പൈലറ്റ് -50 ,
  • ടെക്നിക്കൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) -10

ജനറൽ ഡ്യൂട്ടി :

യോഗ്യത : 60 ശതമാനം മാർക്കൊടെ ബിരുദം.

മാത്തമാറ്റിക്സും ഫിസിക്സും ഒരു വിഷയമായി ഇന്റർമീഡിയറ്റ് / പ്ലസ്ടുവിൽ പഠിച്ചിരിക്കണം.

ഈ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.

ഡിപ്ലോമയ്ക്കുശേഷം ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

ഡിപ്ലോമയിൽ ഫിസിക്സിനും മാത്തമാറ്റിക്സിനും 55 ശതമാനം മാർക്ക് വേണം.

കൊമേഴ്സ്യൽ പൈലറ്റ് (എസ്.എസ്.എ) :

യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.

മാത്തമാറ്റിക്സും ഫിസിക്സും ഒരു വിഷയമായി പഠിച്ചിരിക്കണം.

ഈ വിഷയങ്ങളിൽ 55 ശതമാനം മാർക്കും ഉണ്ടായിരിക്കണം.

ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

ഡിപ്ലോമയിൽ ഫിസിക്സിനും മാത്തമാറ്റിക്സിനും 55 ശതമാനം മാർക്ക് വേണം.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉണ്ടായിരിക്കണം.

ടെക്നിക്കൽ (മെക്കാനിക്കൽ / ഇലക്ട്രിക്കൽ) :

യോഗ്യത : 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം.

അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) നൽകുന്ന സെക്ഷൻ എ ആൻഡ് തസ്തിക ബി പരീക്ഷ പാസായിരിക്കണം.

പ്ലസ് ടു തലത്തിൽ ഫിസിക്സ് , മാത്സ് വിഷയത്തിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം

അല്ലെങ്കിൽ ഡിപ്ലോമയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം.

ഈ തസ്തികയിലെ മെക്കാനിക്കൽ ബ്രാഞ്ചിൽ നേവൽ ആർക്കിടെക്ചർ / മെക്കാനിക്കൽ / മറൈൻ / ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് / ഇൻഡസ്ട്രിയൽ / പ്രൊഡക്ഷൻ / മെറ്റലർജി / ഡിസൈൻ / ഏറോനൊട്ടിക്കൽ ഏറോസ്പേസ് എന്നീ വിഷയങ്ങളാണ് പരിഗണിക്കുക.

ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ /ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / പവർ എൻജിനീയറിങ് / പവർ ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് പരിഗണിക്കുക.

പ്രായം :

1998 ജൂലായ് 1 – നും 2002 ജൂൺ 30 – നും ഇടയിൽ ജനിച്ചവർ.

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് തസ്തികയിൽ 01 ജൂലായ് 1998 – നും 2004 ജൂൺ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

രണ്ട് തീയതികളും ഉൾപ്പെടെ.

സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.

അവസാന വർഷ / അവസാന സെമസ്റ്റ് പരീക്ഷയും കഴിഞ്ഞ് ബിരുദം

പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!