ഗുരുവായൂർ ദേവസ്വത്തിൽ 27 സോപാനം കാവൽ/വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവ് | ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 03
Guruvayur Devaswom Recruitment 2022 : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂൺ ഒന്ന് മുതൽ ആറുമാസത്തേക്കാണ് നിയമനം.
അപേക്ഷകർ ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സോപാനം കാവൽ
- ഒഴിവുകളുടെ എണ്ണം : 15
- പ്രായം : 30-50 വയസ്സ്.
- യോഗ്യത : ഏഴാം ക്ലാസ് ജയിച്ചിരിക്കണം.അരോഗദൃഢഗാത്രരായ പുരുഷൻമാരായിരിക്കണം.
- ശമ്പളം : 15,000 രൂപ.
നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 10 ശതമാനം റിസർവേഷൻ ലഭിക്കും.
തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ്
- ഒഴിവുകളുടെ എണ്ണം : 12
- പ്രായം : 55-60 വയസ്സ്.
- യോഗ്യത : ഏഴാം ക്ലാസ് ജയിച്ചിരിക്കണം.
- ശമ്പളം : 15,000 രൂപ.
അപേക്ഷകർ (രണ്ട് തസ്തികകളിലെയും) ശാരീരിക ന്യൂനതകളില്ലാത്തവരായിരിക്കണം.
നല്ല കാഴ്ചശക്തി വേണം.
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ.ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽനിന്ന് ഏപ്രിൽ 30 (വൈകീട്ട് 3 മണി) വരെ 50 രൂപ നിരക്കിൽ ലഭിക്കും.
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി ലഭിക്കും.
അപേക്ഷാഫോറം തപാൽമാർഗം അയയ്ക്കുന്നതല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ
അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ-680101
എന്ന മേൽവിലാസത്തിൽ തപാലിലോ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 3 (വൈകിട്ട് 5 മണി).
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പുവെച്ച തീയതി എന്നിവ വ്യക്തമല്ലാത്തപക്ഷം അപേക്ഷ നിരസിക്കും.
വിശദവിവരങ്ങൾക്ക് – ഫോൺ : 0487 – 2556335