Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരനിയമനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 26

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരനിയമനം : തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ അഞ്ച് സ്ഥിരം ഒഴിവുകളുണ്ട്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം.

ഒരു സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി രണ്ടും എസ്.സി വിഭാഗത്തിൽ ഒന്നും ഒഴിവാണുള്ളത്.

യോഗ്യത : ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ(Code : TVPM/MTS B2/03) യോഗ്യത.

യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് രണ്ടാമത്തെ തസ്തികയിൽ (Code : TVPM/MTSB2/04)അപേക്ഷിക്കാം.

യോഗ്യത : കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി വിഭാഗത്തിനായുള്ള ഒഴിവിൽ(Code : TVPM/ MTS/B2/02) അപേക്ഷിക്കാം.

പ്രായപരിധി : 2022 ജനുവരി ഒന്നിന് 18-35 വയസ്സ്.

ശമ്പളം : 35400-112400 രൂപ.

മറ്റൊരു സ്ഥാപനത്തിൽ മെമ്പർ സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുമായുള്ള ഓരോ സ്ഥിരം ഒഴിവുകളുണ്ട്.

മൂന്നുവർഷത്തെ പ്രവൃത്തിപരിചയത്തോടെ എൻ.സി.വി.ടി/ഐ.ടി.ഐ (ഫിറ്റർ) സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി : 2022 ജനുവരി ഒന്നിന് 18-30 വയസ്സ്.

ശമ്പളം : 25,500-81,100 രൂപ.

അഞ്ച് ഒഴിവുകളിലേക്കും വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26-ന് മുൻപു പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 26.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!