10/+2 JobsDistrict Wise JobsJob NotificationsJobs @ KeralaLatest UpdatesNursing/Medical JobsThrissur
ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് നഴ്സ് ഒഴിവ്
ദേവസ്വം ഓഫീസിൽ വച്ചു നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് | അഭിമുഖ തീയതി : ഡിസംബർ 28 (രാവിലെ 10 മണി)
Guruvayur Devaswom Notification 2022 For Assistant Nurse Post : ഗുരുവായൂർ ദേവസ്വം ശ്രീ സത്യ സായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ആരംഭിക്കുന്ന നവജീവനം ഡയാലിസിസ് സെന്ററിലേക്ക് അസിസ്റ്റന്റ് നഴ്സുമാരെ തേടുന്നു.
രണ്ട് ഒഴിവുണ്ട്.
താത്ക്കാലികാടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് നിയമനം.
ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
ദിവവേതനം: 1050 രൂപ
യോഗ്യത
- എസ്.എസ്.എൽ.സി. ജയം/തത്തുല്യം.
- ജനറൽ നഴ്സിങ്ങിൽ മൂന്നുവർഷ പരിശീലനം.
- കേരള നഴ്സസ് ആൻഡ് മിഡ്-വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ.
- ഡയാലിസിസ് യൂണിറ്റിലെ ആറുമാസത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം: 18-36 വയസ്.
ദേവസ്വം ഓഫീസിൽ വച്ചു നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അഭിമുഖ തീയതി : ഡിസംബർ 28 (രാവിലെ 10 മണി).
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ ബയോഡേറ്റയും അനുബന്ധ രേഖകളുടെ അസ്സലും പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം.
വിശദ വിവരങ്ങൾക്ക്
ഫോൺ: 0487-2556335
വെബ്: www.guruvayurdevaswom.nic.in